അഹമ്മദാബാദ്: ഗുജറാത്തില്‍ മലിനജലദുരന്തം. കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെത്തുടർന്ന് ഗാന്ധിനഗറിൽ രണ്ട് കുട്ടികൾ മരിച്ചു. ഇവർക്ക് ടൈഫോയിഡ് ബാധിച്ചിരുന്നതായി സൂചനയുണ്ട്. 150-ഓളം പേർ ചികിത്സ തേടി. സെക്ടർ 24, 28 ഭാഗങ്ങളിലും അദിവഡ മേഖലയിലുമാണ് കുടിവെള്ളക്കുഴൽപൊട്ടി മാലിന്യം കലർന്നത്.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരിൽ അമ്പതോളം പേർക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. പൊട്ടിയ പൈപ്പ് ഉടൻ നന്നാക്കാൻ സ്ഥലം എംപികൂടിയായ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു.
കഴിഞ്ഞയാഴ്ച മധ്യപ്രദേശിലെ ഇന്ദോറിൽ നഗരസഭ വിതരണം ചെയ്ത കുടിവെള്ളത്തിൽ മലിനജലം കലർന്ന് 14 പേർ മരിച്ചിരുന്നു. ആയിരത്തോളംപേർ ചികിത്സതേടി.
















































