BREAKING NEWS

ഞാന്‍ കുറ്റക്കാരനല്ല, മാന്യനായ വ്യക്തിയാണ്, എന്നെ തട്ടിക്കൊണ്ടുവന്നതാണ്, അമേരിക്കന്‍ കോടതിയില്‍ പൊട്ടിത്തെറിച്ച് വെനസ്വേലന്‍ പ്രസിഡന്റ്, മഡുറോയെ കോടതിയില്‍ ഹാജരാക്കിയത് ജയില്‍ വസ്ത്രം ധരിപ്പിച്ച്

· · 1 min read
Share: Copied!

ന്യൂയോര്‍ക്ക്:  അമേരിക്കന്‍ കോടതിയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിഷേധിച്ച്  വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോ. തന്നെ അമേരിക്ക പിടികൂടിയതില്‍ പ്രതിഷേധിച്ച നിക്കോളാസ് മഡൂറോ താന്‍ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും പ്രഖ്യാപിച്ചു. ട്രംപ് ഭരണകൂടം തന്നെ അധികാരത്തില്‍ നിന്ന് നീക്കാന്‍ ന്യായീകരിച്ച മയക്കുമരുന്ന് കടത്ത് കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും അദ്ദേഹം വാദിച്ചു. യുഎസ് സൈന്യം പിടികൂടിയ മഡൂറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും ന്യൂയോര്‍ക്ക് കോടതിയിലാണ് ഹാജരാക്കിയത്. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം മഡൂറോ നിഷേധിച്ചു.

മഡൂറോ സ്പാനിഷ് ഭാഷയിലാണ് തന്റെ വാദമുഖങ്ങള്‍ മുന്നോട്ടുവെച്ചത്. കോടതി റിപ്പോര്‍ട്ടര്‍ അത് വിവര്‍ത്തനം ചെയ്തു. ചുമത്തിയിരിക്കുന്ന കുറ്റങ്ങളിന്മേല്‍ വാദം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മഡൂറോ താന്‍ നിരപരാധിയാണെന്നും കുറ്റക്കാരനല്ലെന്നും അവകാശപ്പെട്ടത്. ‘ഞാന്‍ നിരപരാധിയാണ്. ഞാന്‍ കുറ്റക്കാരനല്ല. ഞാന്‍ മാന്യനായ ഒരു വ്യക്തിയാണ്. എന്നെ തട്ടിക്കൊണ്ടുവന്നതാണ്. എന്റെ രാജ്യത്തിന്റെ പ്രസിഡന്റ് ആണ്’- മഡൂറോയുടെ വാക്കുകള്‍.

2020 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരികടത്തുകേസിലാണ് ഇരുവരും വിചാരണ നേരിടുന്നത്. നീല ജയില്‍ വസ്ത്രം ധരിപ്പിച്ചാണ് മഡൂറോയെ ന്യൂയോര്‍ക്കിലെ മന്‍ഹട്ടന്‍ കോടതിയില്‍ എത്തിച്ചത്. ഇംഗ്ലീഷിലുള്ള കോടതിമുറി നടപടിക്രമങ്ങള്‍ സ്പാനിഷ് ഭാഷയിലേക്ക് തര്‍ജമ ചെയ്യുന്നതിനായി ഇരുവര്‍ക്കും പ്രത്യേക ഹെഡ് സെറ്റുകള്‍ നല്‍കിയിരുന്നു. ബ്രൂക്കിലിന്‍ ജയിലില്‍ നിന്നാണ് തിങ്കളാഴ്ച രാവിലെ ഇരുവരെയും മന്‍ഹാറ്റനിലെത്തിച്ചത്. കേസ് ഇനി മാര്‍ച്ച് 17ന് വീണ്ടും പരിഗണിക്കും. മഡുറോയ്ക്കും ഭാര്യയ്ക്കും വേണ്ടി അഭിഭാഷകനായ ബാരി പൊള്ളാക്ക് കോടതിയില്‍ ഹാജരായി.

BREAKING NEWS
"ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല", കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ
30 Oct 2026
BREAKING NEWS
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ
30 Oct 2026
BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026