പാലക്കാട്:കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രാമനും ലക്ഷ്മണനുമാണ് ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ വൈകിട്ടാണ് അണിക്കോടുനിന്ന് ഇരുവരെയും കാണാതായത്.
ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിൽനിന്ന് പോകുകയായിരുന്നു. കാണാതായതോടെ അന്വേഷണം നടക്കുന്നതിനിടെയാണ് രാമന്റെ വസ്ത്രങ്ങൾ കുളത്തിന്റെ കരയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് രാവിലെ നടത്തിയ തിരച്ചിലിൽ ലക്ഷ്മണന്റെ മൃതദേഹം ആദ്യം കണ്ടെത്തി. പിന്നീട് രാമന്റെ മൃതദേഹവും കണ്ടെത്തി. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു.

















































