മുംബൈ: 1993ലെ മുംബൈ സ്ഫോടനപര മ്പരയിലെ മുഖ്യ ആസൂത്രകൻമാരിൽ ഒരാളായ ടൈഗർ മേമൻ്റെ സ്വത്തുക്കൾ കേന്ദ്ര സർക്കാരിന് കൈമാറി. മേമന്റെ 14 സ്വത്തു വകകളാണ് പ്രത്യേക ടാഡ കോടതി ജഡ്‌ജി വി ഡി കേഡർ വി ധിന്യായത്തിലൂടെ കേന്ദ്ര സർക്കാരിന് കൈമാറിയത്.
മുംബൈ സ്‌ഫോടനത്തിൽ 257 പേർ മരിക്കുകയും 700 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്ഫോടനത്തിന് പിന്നാലെ രജി സ്റ്റർ ചെയ്ത കേസിൽ ടാഡ വി ചാരണ കോടതി മേമന്റെയും ബന്ധുക്കളുടെയും പേരിലുള്ള 14വസ്തുവകകൾ മുംബൈ ഹൈക്കോടതി റിസീവർ ഭരണത്തിലാക്കാൻ ഉത്തരവിട്ടിരുന്നു. ബാന്ദ്ര വെസ്റ്റിലെ ഫ്ലാറ്റ്, മാഹിമി ലെ ഓഫിസ് സമുച്ചയം, പ്ലോട്ട്, സാന്താക്രൂസ് ഈസ്റ്റിലെ രണ്ട് ഫ്ലാറ്റ്, കുർളയിലെ കെട്ടിട്ടം, മുഹ മ്മദാലി റോഡിലെ ഓഫിസ്, ഡോംഗ്രിയിലെ കച്ചവട സ്ഥാ പനം, മനീഷ് മാർക്കറ്റിലെ മൂന്ന് കടകൾ, മുംബൈ ഷേക് മേമൻ സ്ട്രീറ്റിലെ കെട്ടിടം എന്നിവയാ ണ് കേന്ദ്ര സർക്കാരിന് കൈമാ റിയത്.
നേരത്തെ സ്വത്ത് കൈമാറുന്ന തിൽ തടസ ഹർജി ഫയൽ ചെയ്യു ന്നതിന് കോടതി ടൈഗർ മേമ നും കുടുംബത്തിനും നോട്ടീസയ ച്ചിരുന്നുവെങ്കിലും പ്രതികരണമു ണ്ടായിരുന്നില്ല. സ്ഫോടനത്തിന് പിന്നാലെ മേമനും കുടുംബവും രാ ജ്യം വിട്ടിരുന്നു.