തൃശ്ശൂർ: ഭർത്താവ് മരിച്ച വിഷമത്തിൽ ചേലക്കരയിൽ കുടുംബം കൂട്ട ആത്മഹത്യാശ്രമിച്ചു. ആറുവയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാച് കോൽപ്പുറത്ത് വീട്ടിൽ പരേതനായ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു. ഇവരുടെ ആറു വയസുകാരി അണിമയാണ് മരിച്ചത്.
ഷെെലജയെയും നാല് വയസുകാരനായ മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെെലജയുടെ പ്രദീപ് രണ്ടാഴ്ച മുൻപാണ് മരിച്ചത്. ഇതിന്റെ വിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കൾ പറയുന്നു. ആരെയും വീടിന് പുറത്തുകാണാതെ വന്നതോടെ പ്രദേശവാസികൾ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മൂവരെയും അബോധാവസ്ഥയിൽ മുറിക്കുള്ളിൽ കണ്ടെത്തിയത്.