ന്യൂഡല്‍ഹി:അഞ്ചു വര്‍ഷത്തിനുശേഷം നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും. ആദ്യ വിമാന സര്‍വീസായ കൊല്‍ക്കത്ത – ഗ്വാങ്ചൗ ഇന്‍ഡിഗോ വിമാനം നവംബർ 9ന് രാത്രി 10 മണിക്ക് പുറപ്പെടും. ഷാങ്ഹായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളും നവംബര്‍ ഒൻപതു മുതല്‍ പുനരാരംഭിക്കും. ഇന്‍ഡിഗോയുടെ ഡല്‍ഹിയില്‍ നിന്നുള്ള ഗ്വാങ്ചൗ വിമാന സര്‍വീസ് നവംബര്‍ 10 മുതല്‍ ആരംഭിക്കും. ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.
കഴിഞ്ഞ മാസം, ഷാങ്ഹായ് (എസ്‌സിഒ) ഉച്ചകോടിയ്ക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും വിമാന സർവീസുമായി ബന്ധപ്പെട്ട് അനുകൂല നിലപാടെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്.
ദോക് ലാം സംഘര്‍ഷത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ നിലച്ചത്. പിന്നാലെ കോവിഡ് കൂടി വന്നതോടെ ഇതു നീളുകയായിരുന്നു. ഗല്‍വാന്‍ സംഘര്‍ഷത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർധിക്കുകയായിരുന്നു.















































