കോഴിക്കോട്: സഭയ്ക്കുമൊരു രാഷ്ട്രീയ പാർട്ടി രൂപീകരണം സജീവ പരിഗണനയിലെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ സഭയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും അതെല്ലാം പറഞ്ഞ് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ലെന്നും താമരശ്ശേരി രൂപതാധ്യക്ഷൻ പറഞ്ഞു.
‘കഴിഞ്ഞ 10 വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 1500ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. കൃഷിക്കാർക്ക് വന്യമൃഗ ആക്രമണം മൂലം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. കാലാനുസൃതമായ മാറ്റം വരുത്താതെ പഴയ നിയമങ്ങൾ വച്ചുകൊണ്ട് ജനങ്ങളെ പീഡിപ്പിക്കുകയാണ്. അതിനാലാണ് അവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ടി വരുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണത്തെക്കുറിച്ച് വളരെ മുൻപ് തന്നെ ആലോചനയുള്ളതാണ്. ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല. പാവപ്പെട്ടവരായിപ്പോയി എന്നതുകൊണ്ട് ചൂഷണം ചെയ്യപ്പെടാൻ പാടില്ല’ – അദ്ദേഹം പറഞ്ഞു. അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അവകാശ പ്രഖ്യാപന റാലിയും നടത്തി.
ഔട്ടായ കലിയിൽ ബാറ്റ് വലിച്ചെറിഞ്ഞ് സഞ്ജു, 67 റൺസുമായി യശസ്വി ജയ്സ്വാളും പുറത്ത്