ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് എയർ ഷോയ്ക്കിടെ തകർന്നുവീണു. പൈലറ്റിന് വീരമൃത്യു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ, സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം കുത്തനെ താഴേക്കു പതിക്കുകയായിരുന്നു.
ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യൻ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ദുബായ് എയർ ഷോ നിർത്തിവെച്ചു. ദുബായ് എയർഷോ യിൽ കാഴ്ചക്കർക്കായി തുറന്നിരുന്ന തേജസ് യുദ്ധവിമാനത്തിന്റെ പ്രദർശനവും നിർത്തിവെച്ചു. അഭ്യാസ പ്രകടനം നടത്തിയ വിമാനത്തിന് പുറമെ കാഴ്ചക്കാർക്കായി ഗ്രൗണ്ടിൽ മറ്റൊരു വിമാനം കൂടി ഉണ്ടായിരുന്നു. വിമാനം തകർന്നുവീണതോടെ വൻ അഗ്നിഗോളവും പിന്നാലെ കറുത്ത പുകയും ഉയർന്നു.
അതേസമയം തമിഴ്നാട്ടിലെ സുലൂർ വ്യോമതാവളത്തിൽ നിന്നാണ് വിമാനം യുഎഇയിലേക്ക് പോയത്. ഹിന്ദുസ്ഥാൻ ഡെവലപ്പ്‌മെൻറ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്.
Just in: A Tejas of IAF has crashed in Dubai Air Show-25.
Further details being ascertained..@IAF_MCC pic.twitter.com/FqUPSUzam9— 𝐏𝐚𝐥𝐚𝐤 𝐒𝐡𝐚𝐫𝐦𝐚 (@Palaksharmanews) November 21, 2025

















































