BREAKING NEWS

അച്ഛൻ കുളിക്കാൻ പോയപ്പോൾ കൂടെയിറങ്ങിയ ഒരു വയസുകാരന് മൂർഖന്റെ കടിയേറ്റ് ദാരുണാന്ത്യം!! കുഞ്ഞിനെ കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞത് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ…

· · 1 min read
Share: Copied!

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് ഒരു വയസും മൂന്നു മാസവും പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേരി പൂക്കൊളത്തൂർ കാരാപ്പറമ്പ് റോഡ് കല്ലേങ്ങൽ നഗറിൽ ശ്രീജേഷ്-ശ്വേത ദമ്പതിമാരുടെ മകൻ അർജുനാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

അച്ഛൻ കുളിക്കാനിറങ്ങിയപ്പോൾ ആ കൂടെപ്പോയതായിരുന്നു അർജുൻ. കുളികഴിഞ്ഞ് ശ്രീജേഷ് മടങ്ങിവന്നപ്പോഴേക്കും കുട്ടി മുറ്റത്ത് ഉച്ചത്തിൽ കരയുന്നതാണ് കണ്ടത്. കൂടാതെ കാലിൽനിന്ന് ചോര ഇറ്റിവീഴുന്നുണ്ടായിരുന്നു. എന്നാൽ കുട്ടിയെ പാമ്പുകടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. ഉടൻ തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഓക്‌സിജൻ ഇല്ലാത്തതിനാൽ മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് കുട്ടിയെ പാമ്പുകടിച്ചതാണെന്നു തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബോധം നഷ്ടമായ കുട്ടി അഞ്ചരയോടെ മരിച്ചു.

പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീട്ടുമുറ്റത്തെ സ്ലാബിനടിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അർജുന്റെ മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: അനുശ്രീ, അമൃത.

മുകളിലേക്ക് പറന്നുയർന്ന വിമാനം കരണം മറിഞ്ഞ് കുത്തനെ താഴേക്ക്…ഇന്ത്യ വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് ഷോയ്ക്കിടെ തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം!! എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു- video

BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026