തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വിവാദ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇഡി സമൻസ് അയച്ചെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഫേസ്ബുക്കിൽ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്.
മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന കുറിപ്പിൽ ആരോപിക്കുന്നു. അതുപോലെ ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടിവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇഡിക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാമെന്നും സ്വപ്ന പരിഹസിക്കുന്നു.
സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ഇപ്പഴാണോ മലയാളം മാധ്യമങ്ങൾ ഇത് അറിയുന്നത്? ഒരു സാധാരണകാരന്റൈ മകൻ ആണ് ED നോട്ടീസ് neglect ചെയ്‌തിരുനെങ്കിൽ അറസ്റ്റ്, ജയിൽ, കോടതി, വിചാരണ… അങ്ങനെ എന്തെല്ലാം കോലാഹലം ആയേനെ.
മകനെയും മകളെയും ED ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല് മണി മണി പോലെ എല്ലാം പുറത്ത വരും, അത് അച്ഛന് നല്ലപോലെ അറിയാം അതുകൊണ്ടാണ് രണ്ടു പേരെയും വിട്ടു കൊടുക്കാത്തത്.
അത് നടപ്പിലാകണമെങ്കിൽ അച്ചന്റെ സിംഹാസനം തെറിക്കണം!
ഇത് കേട്ടപ്പോൾ എനിക്ക് ഒരു പഴയ സംഭവം ഓർമവന്നു. 2018ൽ ഞാനും എന്റൈ പഴയ ബോസ്ആയ യൂ എ ഇ കൗൺസിൽ ജനറലും ആയിട്ട് ഒരു ക്യാപ്റ്റനെ കാണാൻ പോയി. ക്യാപ്റ്റന്റെ ഒഫീഷ്യൽ വീട്ടിൽ അയിരുന്നു കൂടികാഴ്ച്ച. അവിടെവച്ച് ക്യാപ്റ്റൻ ആയ അച്ഛൻ തന്റെ മകനെ കൗൺസിൽ ജനറലിന് പരിചയപ്പെടുത്തി, മകൻ യുഎഇയിൽ ഒരു ബാങ്കിൽ ആണ് ജോലി ചെയുന്നത് എന്നും അവന് യുഎഇയിൽ ഒരു സ്റ്റാർ ഹോട്ടൽ വിലയ്ക്ക് മേടിക്കാൻ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കൗൺസിൽ ജനറലിനോട് ആവിശ്യപ്പെട്ടു. (ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലെ സിസി ടിവി ദൃശ്യങ്ങൾ മിന്നലടിച്ചു പോയിട്ടില്ലെങ്കിൽ ഇഡിക്ക് താല്പര്യം ഉണ്ടെങ്കിൽ ഫോട്ടോ പടമായി കാണാം)
പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന സംശയം .
ഒരു ബാങ്ക് ഉദ്യോഗസ്ഥനാ മകന് യുഎഇയിൽ സ്റ്റാർ ഹോട്ടൽ മേടിയ്ക്കാൻ പറ്റുമോ?
ഉത്തരം
പറ്റും… അച്ചന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടെങ്കിൽ പറ്റും.
NB: വരും ദിവസങ്ങളിൽ കൂടുതൽ സത്യങ്ങൾ പുറത്തുവരും… നമുക്ക് കാത്തിരിക്കാം.
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏