ഉത്തർപ്രദേശ്: അച്ഛന്റെയും അമ്മയുടേയും സ്വപ്നങ്ങൾ പൂർത്തിയാക്കാൻ തനിക്കു കഴിയുന്നുല്ലെന്ന് എഴുതിവച്ച് കാൻപൂരിൽ നീറ്റിന് തയ്യാറെടുത്തിരുന്ന വിദ്യാർഥി ജീവനൊടുക്കി. തനിക്ക് ഈ സമ്മർദം താങ്ങാനാവുന്നില്ലെന്നും താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും കുറിപ്പെഴുതി വച്ചാണ് മുഹമ്മദ് ആൻ (21) തൂങ്ങി മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാർഥി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ വിദ്യാർഥി നാല് ദിവസം മുമ്പാണ് റാവത്പൂരിലെ ഹോസ്റ്റലിൽ താമസിക്കാൻ തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്കാരത്തിനായി പോകാൻ വരുന്നോ എന്ന് മുഹമ്മദിനൊപ്പം താമസിച്ചിരുന്നയാൾ അദ്ദേഹത്തോട് ചോദിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്നാൽ, അദ്ദേഹം പോകാൻ കൂട്ടാക്കിയില്ല. ഒപ്പം താമസിക്കുന്ന വിദ്യാർഥി പള്ളിയിൽ പോയി തിരികെ വന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുഹമ്മദിനെ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ഇംദാദ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ മുഹമ്മദിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മാനസിക സമ്മർദ്ദത്തിലാണെന്നും സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ആകില്ലെന്നും കുറിപ്പിൽ എഴുതിയിരുന്നു.
‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്, നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല, ഞാൻ എൻ്റെ സ്വന്തം ജീവിതം എടുക്കുകയാണ്, ഇതിന് ഉത്തരവാദി ഞാൻ മാത്രമാണ്’- കുറിപ്പിൽ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

















































