വൈക്കം: പോളശേരി പാർഥശേരി പ്രതാപന്റെ മകൾ പി. പൂജയെ (17) മൂവാറ്റുപുഴയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുലശേഖരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി പെട്ടെന്ന് അക്കരപ്പാടം പാലത്തിൽനിന്നു മൂവാറ്റുപുഴയാറ്റിലേക്കു ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. 9.30 മുതൽ സ്കൂൾ യൂണിഫോമിൽ പൂജ അക്കരപ്പാടം പാലത്തിൽ ഫോൺ ചെയ്തുകൊണ്ടു നടക്കുന്നതു കണ്ടെന്നു നാട്ടുകാർ പറഞ്ഞു. വൈക്കം, കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നു സ്കൂബ ടീം ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നുതന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അമ്മ: റീന. സഹോദരൻ: പവൻ.