BREAKING NEWS

മോർച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വലിച്ചിഴച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി, ലൈം​ഗികമായി ഉപയോ​ഗിച്ചു, 25 കാരൻ അറസ്റ്റിൽ, പിടിയിലായത് ഒരു വർഷത്തിനു ശേഷം, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഖാക്നർ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റർ മോർച്ചറിയില്‍ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ച മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് ഒരു വർഷത്തിന് ശേഷം അറസ്റ്റില്‍.

സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോഴാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.2024 ഏപ്രില്‍ 18ന് പുലർച്ചെ 6.45നാണ് സംഭവം നടന്നതെന്ന് വ്യക്തമായി.

മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മെഡിക്കല്‍ ഓഫീസർ ഡോ. ആദ്യ ദവാർ പരാതി നല്‍കുകയായിരുന്നെന്ന് എഎസ്പി അന്ദർ സിങ് കനേഷ് പറഞ്ഞു. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍. ഒരാള്‍ മോർച്ചറിയിലെ സ്ട്രറ്റ്ച്ചറില്‍ നിന്ന് മൃതദേഹം താഴേക്ക് വലിച്ചിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം. അന്വേഷണത്തില്‍ താൻഗിയാപട്ട് സ്വദേശിയായ 25കാരൻ നീലേഷ് ഭിലാലയാണ് പ്രതിയെന്ന് വ്യക്തമായി. തുടർന്ന്, ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

 

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026
BREAKING NEWS
മൂന്നാം നിലയില്‍ നിന്ന് മുറുക്കി തുപ്പിയത് 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈനില്‍, 65കാരന് ദാരുണാന്ത്യം, വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026