BREAKING NEWS

ലക്ഷ്യം ഇന്ത്യൻ സ്ത്രീകളും… പുതിയ മറയൊരുക്കി ജെയ്ഷെ മുഹമ്മദ്!! ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നോക്കമുള്ള യുവതികളെയും കൂട്ടി സ്ത്രീകൾക്കായി ഒരു സംഘടന, പൊതു സമൂഹത്തിനു മുന്നിൽ മുഖം വെളുപ്പിക്കാൻ പാക്ക് ഭീകരസംഘടന ചുവടുമാറ്റി ചവിട്ടുന്നു…

· · 1 min read
Share: Copied!

ഇസ്​ലാമാബാദ്: സായുധപ്രവൃത്തികളിൽ നിന്ന് സ്ത്രീകളെ തീണ്ടാപ്പാട് അകലെ നിർത്തിയിരുന്ന ജെയ്ഷെ മുഹമ്മദ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സംഘടന രൂപീകരിക്കാൻ ഒരുങ്ങുന്നു. പുതിയ സംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റ് ബഹാവൽപുരിൽ ഇന്നലെ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ജെയ്ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതികളെയും സംഘടനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നേരിട്ടുള്ള ഭീകരപ്രവർത്തനങ്ങൾക്കു പകരം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇടപെടുകയും ജെയ്ഷെ മുഹമ്മദിന് മാനസിക പിന്തുണ നേടിക്കൊടുക്കലുമാണ് സ്ത്രീകളുടെ സംഘടനയിലെ ദൗത്യം.

കഴിഞ്ഞ ദിവസം ജെയ്ഷെ തലവൻ മസൂദ് അസ്ഹർ പുറത്തുവിട്ട കത്തിലാണ് സ്ത്രീകൾക്കായി ‘ജമാഅത്തുൽ മുഅമിനാത്ത്’ എന്ന പേരിൽ സംഘടന രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്. മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നൽകുക. മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ സദിയ അസ്ഹറിന്റെ ഭർത്താവ് യൂസുഫ് അസ്ഹർ ഉൾപ്പെടെ മസൂദ് അസ്ഹറിന്റെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു.

മാത്രമല്ല ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപുരിലെ ആസ്ഥാനം ഉൾപ്പെടെ ഇന്ത്യൻ സൈന്യം തകർക്കുകയും സംഘടനയ്ക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്ത്രം മാറ്റുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രത്യേക സംഘടന രൂപീകരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. മുൻകാലങ്ങളിൽ സായുധപ്രവൃത്തികളിൽ സ്ത്രീകളെ വിലക്കിയ സംഘടനയായിരുന്നു ജെയ്ഷെ. ഇന്ത്യയിലുൾപ്പെടെ പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026