കൊച്ചി: സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ ഏപ്രിൽ 30 മുതൽ മെയ് 4 വരെ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ആരംഭിക്കും. മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും ഈ അഞ്ച് ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
രാജ്യത്തുടനീളം 930-ൽ അധികം സ്മാർട്ട് ബസാർ സ്റ്റോറുകളുള്ള ഈ ഹൈപ്പർമാർക്കറ്റ് റീട്ടെയിൽ ശൃംഖലയിൽ പലചരക്ക് സാധനങ്ങൾ, ഫാഷൻ, ഹോംകെയർ, വീട്ടുപകരണങ്ങൾ എന്നിവ ലഭിക്കും.
“സെയിൽ ഇവൻ്റുകൾ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, സ്മാർട്ട് ബസാറിൻ്റെ ഫുൾ പൈസ വസൂൽ സെയിൽ എല്ലാവരുടെയും ഷോപ്പിംഗ് കലണ്ടറിലെ ഏറ്റവും വലിയ ഒന്നാണ്. ഈ വർഷം, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് വലിയ ഓഫറുകൾ ഈ അഞ്ച് ദിവസങ്ങളിൽ കണ്ടെത്താനാകും. ഞങ്ങളുടെ ലക്ഷ്യം ലളിതമാണ്, ഓരോ ഉപഭോക്താവും കൂടുതൽ മൂല്യവും വലിയ ലാഭവും പുഞ്ചിരിയോടും കൂടി തിരികെ പോകണം.”റിലയൻസ് റീട്ടെയിൽ – വാല്യൂ ഫോർമാറ്റ് സിഇഒ ദാമോദർ മാൾ പറഞ്ഞു,