ബെംഗളൂരു: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്ക്. അപകടം നടക്കുമ്പോൾ ഷൈനും പിതാവും അമ്മയും സഹോദരനും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. മുൻപിൽപോയ ലോറിയിൽ കാർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലർച്ചെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ബെംഗളൂരുവിലേക്ക് ഷെെനിൻറെ ചികിത്സാർത്ഥം പോയതായിരുന്നു കുടുംബം. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിൻറെ മുൻ സീറ്റിലായിരുന്നു ചാക്കോ ഇരുന്നത്. ഷെെൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. ഷെനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായാണ് വിവരം. പരുക്കേറ്റവർ പാൽക്കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.