BREAKING NEWS

കോഴിക്കോട് ട്രെയിനിന് കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു

· · 1 min read
Share: Copied!

കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം നടത്തിവരികയാണ്.

ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മുഖ്യമന്ത്രി എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയണം, എന്തു തന്ത്രങ്ങൾ മെനഞ്ഞാലും സിപിഎം തോല്‍ക്കും, മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് വി ഡി സതീശന്‍

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026