BREAKING NEWS

കൂട്ട ബലാത്സം​ഗക്കേസിൽ അതിജീവിത പ്രതിക്കെതിരെ മൊഴി നൽകി, പ്രതികാരത്തിൽ വീട്ടിൽ കയറി യുവതിയേയും അമ്മയേയും ആക്രമിച്ചു, ചികിത്സിക്കാനെത്തി ഡോക്ടറെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, മൂന്നുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ഗയ: കൂട്ടബലാത്സംഗ കേസിലെ അതിജീവിതയുടെ അമ്മയെ ചികിത്സിക്കാൻ വീട്ടിലെത്തിയ ഡോക്ടർക്കെതിരെ ക്രൂരമായ ആക്രമണം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ അമ്മ ചികിത്സിച്ച ഡോക്ടർ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഇയാളെ മരത്തിൽ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

അതിജീവിതയുടെ വീട്ടി‌ലെത്തിയ ഡോക്ടറെ അവിടെ നിന്നു വലിച്ചിറക്കിയ ശേഷമാണ് ക്രൂരമായി ആക്രമിച്ചത്. വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകൾകൊണ്ടും വടികൾ കൊണ്ടും ശരീരത്തിൽ നിന്നും രക്തം വരും വരെയായിരുന്നു ആക്രമണം. ജിതേന്ദ്ര യാദവ് എന്ന ഡോക്ടർക്കാണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പ്രചരിച്ചതോടെ ബിഹാറിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. താലിബാനേക്കാൾ മോശമായ അവസ്ഥയിലാണ് സംസ്ഥാനമെത്തി നിൽക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

2021ലാണ് അതിജീവിത കൂട്ടബലാത്സംഗത്തിനിരയായത്. പിന്നാലെ ഇവർ പരാതി നൽകുകയും പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഈ കേസിൽ ഗ്രാമവാസിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവർ ഒളിവിൽ പോവുകയായിരുന്നു. മെയ് 30 ന് അതിജീവിത കേസിൽ കോടതിയിലെത്തി മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റെ ബന്ധുക്കൾ അതിജീവിതയേയും വീട്ടുകാരേയും ക്രൂരമായി ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിൽ പരുക്കേറ്റ യുവതിയുടെ അമ്മയെ ചികിത്സിക്കാനെത്തിയ ഡോക്ടറാണ് ആക്രമണത്തിനിരയായത്.

ഡേക്ടർ അതിജീവിതയുടെ അമ്മയ്ക്ക് മരുന്ന് നൽകുന്നതിനിടെ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷൻമാരും വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കുടുംബത്തിലുള്ളവരെ ആക്രമിച്ചതിന് ശേഷം അക്രമികൾ ഡോക്ടർക്കെതിരെ തിരിയുകയായിരുന്നു. അക്രമത്തിൽ പരുക്കേറ്റ അതിജീവിതയുടെ റോഡിലെത്തി സഹായം തേടിയതിന് പിന്നാലെയാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026