BREAKING NEWS

ലോക്കറുകളിൽ വച്ച വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

· · 1 min read
Share: Copied!

മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ലോക്കർ ഉടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടിവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

ലോക്കറുകളിൽ ഉപഭോക്താക്കൾ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനോ അവയുടെ മൂല്യം രേഖപ്പെടുത്താനോ ബാങ്കുകൾക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു. അത്തരത്തിൽ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ലോക്കറിലെ വസ്തുക്കൾ ബാങ്കുകൾ പരിശോധിക്കുന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. പരിശോധനയില്ലാതെ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് ഏകീകൃത രീതിയിലുള്ള നഷ്ടപരിഹാരമാണ് നൽകാനാകുകയെന്നും, ഓരോ ലോക്കറിനും വ്യത്യസ്തമായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026