BREAKING NEWS

ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍ കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍

· · 1 min read
Share: Copied!

മുംബൈ:  മഹാരാഷ്ട്രയിലെ വിവാദ ആൾദൈവവും വിഐപി ജ്യോത്സ്യനുമായ അശോക് ഖരാത് കൂടുതൽ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗംചെയ്‌തെന്ന് കണ്ടെത്തൽ. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിലാണ് അശോക് ഖരാത് 150-ലേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ 58 സ്ത്രീകളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകൾ പ്രതിയുടെ ചൂഷണത്തിനിരയായതിന്റെ തെളിവുകൾ ലഭിച്ചത്. തിങ്കളാഴ്ച അശോക് ഖരാത്തിന്റെ നാസിക്കിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ രണ്ട് ലാപ്‌ടോപ്പുകളും ഒരു മൊബൈൽഫോണും എസ്‌ഐടി പിടിച്ചെടുത്തിരുന്നു. ഇതുൾപ്പെടെ വിശദമായി പരിശോധിച്ചതോടെയാണ് 150-ലേറെ സ്ത്രീകൾ പ്രതിയുടെ കെണിയിൽവീണതായി കണ്ടെത്തിയത്.

പരിശോധനയ്ക്ക് പിന്നാലെ ഖരാത്തിന്റെ ഓഫീസ് പോലീസ് സീൽചെയ്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അശോക് ഖരാത് ഒന്നിലേറെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഉന്നതരെയും സ്ത്രീകളെയും ബന്ധപ്പെടാനായി വ്യത്യസ്ത ഫോണുകളായിരുന്നു ഇയാൾ ഉപയോഗിച്ചുവന്നിരുന്നത്. ചില സ്ത്രീകളെ ശീതളപാനീയത്തിലും പലഹാരത്തിലും മയക്കുമരുന്ന് കലർത്തിനൽകിയ ശേഷമാണ് ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു. ചിലരെ ഭീഷണിപ്പെടുത്തിയും മറ്റുചിലരെ ഹിപ്‌നോട്ടിസംചെയ്തു ഉപദ്രവിച്ചു.

അശോക് ഖരാത്തിന്റെ അറസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയവിവാദവും തിളച്ചുമറിയുകയാണ്. എൻസിപി അജിത് പവാർ വിഭാഗം നേതാവും വനിതാ കമ്മിഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കറും അശോക് ഖരാത്തും തമ്മിലുള്ള ബന്ധത്തിന് പിന്നാലെ മുൻ ശിവസേന മന്ത്രി ദീപക് കെസാർക്കർക്കെതിരേയും ആരോപണമുയർന്നിട്ടുണ്ട്.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026