BREAKING NEWS

‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ തിരഞ്ഞെടുപ്പിൽ ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്

· · 1 min read
Share: Copied!

ചെന്നൈ: സിനിമയിലൂടെ നേടിയ സമ്പാദ്യവും ആഡംബരജീവിതവും താൻ ഉപേക്ഷിച്ചെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ജനസേവനത്തിനായാണെന്നും നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പെരമ്പൂരിൽ നടത്തിയ പ്രചാരണയോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിലും ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലും നിന്നാണ് വിജയ് ജനവിധി തേടുന്നത്.

ജനങ്ങളെ വഞ്ചിക്കില്ലെന്നും ഒരിക്കലും നുണ പറയില്ലെന്നും ഉറപ്പുനൽകിയ വിജയ്, നിലവിലെ ഭരണകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത ഭാഷയിൽ വിമർശിച്ചു . ഡിഎംകെയെ “തിന്മയുടെ ശക്തി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രി സ്റ്റാലിനാണെന്നും ആരോപിച്ചു. തന്റെ പാർട്ടി ചിഹ്നമായ ‘വിസിൽ’ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിപ്ലവം സൃഷ്ടിക്കുമെന്നും വോട്ടർമാർ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർത്ഥിച്ചു.

“ജനവിരുദ്ധ സർക്കാർ നടത്തുന്ന സ്റ്റാലിനെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ ജനങ്ങളെ സ്നേഹിക്കുന്ന വിജയിയെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ദയവായി വിസിൽ ചിഹ്നത്തിൽ വോട്ട് ചെയ്യുക. ഇതൊരു വിസിൽ വിപ്ലവ തിരഞ്ഞെടുപ്പായിരിക്കണം. ദുഷ്ടശക്തിയായ ഡിഎംകെയുടെ ഭരണത്തിൽ സുരക്ഷയുണ്ടോ? കുട്ടികൾക്ക് സുരക്ഷയുണ്ടായിരുന്നോ? നിങ്ങൾക്ക് സമാധാനപരമായി ജീവിക്കാനായോ? സുരക്ഷയും തൊഴിലവസരങ്ങളും നൽകാത്ത ഈ ദുഷ്ടശക്തിയായ ഡിഎംകെ സർക്കാരിനെക്കൊണ്ട് എന്തുചെയ്യാൻ കഴിയും? നമുക്കത് വലിച്ചെറിയണ്ടേ? അവർക്ക് എന്തുചെയ്യണമെന്നറിയാതെ കൂട്ടിയിട്ടിരിക്കുന്ന പണം കാണും. എന്തായാലും ജയിക്കണമെന്ന സ്വപ്നത്തിൽ ആ പണം നിങ്ങൾക്കെല്ലാവർക്കും നൽകും. അതെല്ലാം സ്വീകരിച്ച് അവരുടെ കാതുകളിൽ വിസിൽ മുഴക്കി അവരെ പറഞ്ഞയക്കുക.” വിജയ് പറഞ്ഞു.

പെരമ്പൂർ മണ്ഡലത്തിൽ ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആയ ആർ.ഡി. ശേഖറിനെയാണ് വിജയ് നേരിടുന്നത്. ട്രിച്ചി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർത്ഥി ഇന്നിഗോ ഇരുദയരാജാണ് അദ്ദേഹത്തിന്റെ എതിരാളി. ഏപ്രിൽ 23-ന് നടക്കുന്ന വോട്ടെടുപ്പിൽ ഈ രണ്ട് മണ്ഡലങ്ങളിലെയും പോരാട്ടം ഏറെ ശ്രദ്ധേയമായിരിക്കും.

യുവജനങ്ങളുടെ ക്ഷേമത്തിനായി നിരവധി വാഗ്ദാനങ്ങൾ വിജയ് തന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമയുള്ളവർക്ക് 2,000 രൂപയും ധനസഹായം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കൂടാതെ, ലഹരിമുക്തവും സ്വയംപര്യാപ്തവുമായ ഒരു തമിഴ്‌നാട് കെട്ടിപ്പടുക്കുമെന്നും സർക്കാർ പരീക്ഷകൾ കൃത്യസമയത്ത് നടത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

BREAKING NEWS
മിനി കൂപ്പർ വാഹനാപകടത്തിൽ സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റ‍ഡിയിൽ!! പ്രതികൾക്ക് മദ്യം വിളമ്പിയ ബാറുകൾക്കും പണികിട്ടി, മൂന്ന് ബാറുകളുടേയും ലൈസൻസ് റദ്ദാക്കി... മരണപ്പെട്ടവരുമായി പ്രതികൾക്ക് മുൻകാല ബന്ധമുണ്ടോയെന്നതും അന്വേഷണ പരിധിയിൽ
14 Oct 2026
BREAKING NEWS
സൗദിയിൽ കാണാതായ വയനാട് സ്വദേശിനി പോലീസ് കസ്റ്റഡിയിൽ, ബാ​ഗിൽ നിന്ന് നിരോധിത മരുന്നുകൾ കണ്ടെത്തി, കസ്റ്റഡിയിലെടുത്തത് ഡ്രഗ്​ കൺട്രോൾ വിഭാഗമെന്ന് സ്ഥിരീകരണം!! വിഷയത്തിൽ ഇടപെട്ട് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും
14 Oct 2026
BREAKING NEWS
മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി സിമന്റ് നിറച്ച നീല ഡ്രമ്മിലിട്ടു; 'ബ്ലൂ ഡ്രം കൊലപാതകക്കേസിൽ' ഭാര്യക്കും കാമുകനും വധശിക്ഷ; 'അവനെ താൽപര്യമില്ലായിരുന്നെങ്കിൽ പിരിയാമായിരുന്നല്ലോ? എന്തിനീ ക്രൂരത ചെയ്തു';കൊല്ലപ്പെട്ട സൗരഭിന്റെ അമ്മ
14 Oct 2026
BREAKING NEWS
’എഫ്‌ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ട്?’; നെടുമ്പാശ്ശേരി വാഹനാപകട കേസിൽ മുഖ്യമന്ത്രിയും വിശദീകരണം തേടി; നിയമസഭയിൽ മറുപടിയുമായി ചെന്നിത്തല
14 Oct 2026