ഹരിപ്പാട്: കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്കായി ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകളിൽ അപേക്ഷിക്കുന്നതിനുള്ള തിയതി ഒരു ദിവസം കൂടി നീട്ടി. അപേക്ഷ സ്വീകരിക്കുന്നത് ബുധനാഴ്ച വൈകീട്ട് അഞ്ചുവരെയാണ് നീട്ടിയത്യ
നേരത്തെ നിശ്ചയപ്രകാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷ സ്വീകരിക്കേണ്ടത്. എന്നാൽ കുറ്റാരോപിതരായ ആറു വിദ്യാർഥികളുടെ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാനും അവർക്ക് ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കാനും സൗകര്യം ഏർപ്പെടുത്താൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
കോടതി ഉത്തരവനുസരിച്ച് അഡ്മിഷൻപോർട്ടൽ ഒരുദിവസംകൂടി തുറക്കാൻ ഹയർസെക്കൻഡറി ജോ. ഡയറക്ടർ (അക്കാദമിക്) ആണ് നിർദേശം നൽകിയത്. കുറ്റാരോപിതരായ കുട്ടികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷനും നിർദേശിച്ചിരുന്നു. കൂടാതെ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചതിനു സർക്കാരിനെ കോടതി നിശീതമായി വിമർശിച്ചിരുന്നു.