കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷയിൽ ഈ മാസം എട്ടിന് വിധി പറയും. പ്രതികൾ കുട്ടികൾ ജാമ്യം അർഹിക്കുന്നില്ലെന്നും യാതൊരു ആനുകൂല്യവും അർഹിക്കുന്നില്ലെന്നും കുടുംബം കോടതിയിൽ വാദിച്ചു. അതേസമയം, കുട്ടികൾ 34 ദിവസം ജുവനൈൽ ഒബ്സെർവേഷനിൽ കിടന്നത് ശിക്ഷയായി കണക്കാക്കണമെന്നും പ്രതികൾ നന്നായി പഠിക്കുന്നവരാണെന്നും പ്രതിഭാഗം വാദിച്ചു. ആറു പേരുടെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്.
നിർഭയകേസിൽ സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച വിധിയും ഷഹബാസിൻ്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് കോടതിയിൽ ചൂണ്ടിക്കാട്ടി. കുട്ടികൾ ആക്രമണത്തിന് തയ്യാറെടുത്താണ് വന്നതെന്നും ഷഹബാസിനെ അക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് കുടുംബത്തിന്റെ വാദം. കുറ്റകൃത്യം ചെയ്തശേഷം ഇൻസ്റ്റഗ്രാമിൽ ഉൾപ്പടെ ഇവർ അക്രമത്തേക്കുറിച്ച് സംസാരിക്കുകയും ചെയ്തകാര്യത്തെ മഹത്വവത്കരിക്കുകയും ചെയ്തെന്നും കുടുംബം കോടതിയിൽ വാദിച്ചു.
24 മണിക്കൂറിനിടെ 2000 പുരുഷൻമാരുമായി സെക്സ് ചലഞ്ചു’മായി യുവതി
കൊല്ലണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെയ്യണം എന്ന് തീരുമാനിച്ചാൽ ചെയ്യും. ആൾക്കൂട്ട കൊലപാതകത്തിൽ രക്ഷപ്പെട്ട് പോവും. എന്നിങ്ങനെ കുട്ടികൾ പറഞ്ഞത് അവരുടെ ക്രിമിനൽ മനസ്സ് എത്രത്തോളമുണ്ട് എന്നതിന് ഉദാഹരണമാണ്. നിയമം ദുരുപയോഗം ചെയ്യാനാണ് വിദ്യാർത്ഥികൾ ശ്രമിച്ചത്. മക്കൾ ചെയ്തത് ന്യായീകരിക്കുകയാണ് കുടുംബമെന്നും വാദമുയർത്തി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് ഷഹബാസിൻ്റെ കുടുംബത്തിന്റെ ആവശ്യം.
പ്രതികൾ നഞ്ചക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കയ്യിൽ കരുതി. എല്ലാ കുട്ടികളും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ ഷഹബാസിനെ കൊല്ലാനും ആയുധം ശേഖരിക്കാനും ഉള്ള തയ്യാറെടുപ്പാണ് പ്രതികൾ നടത്തിയത്. നല്ല പരീശീലനം ഉള്ള ആൾക്കേ നഞ്ചക്ക് ഉപയോഗിക്കാൻ കഴിയൂ. കുട്ടിക്ക് വീട്ടിൽനിന്ന് സഹായം കിട്ടി. പിതാവിന്റെ സാന്നിധ്യം അക്രമണം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു. രക്ഷിതാക്കൾക്ക് കുട്ടികളിൽ നിയന്ത്രണം ഉണ്ടായിരുന്നുവെങ്കിൽ കുട്ടികൾ പഠിക്കേണ്ട സമയത്ത് അക്രമം അസൂത്രണം ചെയ്യില്ലായിരുന്നു. രക്ഷിതാക്കൾക്ക് നിയന്ത്രണം ഇല്ലെന്നിരിക്കേ കുറ്റാരോപിതർക്ക് ജാമ്യം നൽകരുതെന്നും അഭിഭാഷകൻ വാദിച്ചു.
‘എനിക്ക് തെറ്റുപറ്റി’, പീഡനക്കേസ് പിൻവലിച്ച് പരാതിക്കാരി; മൊണാലിസയ്ക്ക് അവസരം വാഗ്ദാനം ചെയ്ത സംവിധായകന്റെ അറസ്റ്റിൽ ട്വിസ്റ്റ്
കുട്ടികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും. കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത രീതി പരിഗണിച്ച് കുറ്റവാളികളായ കുട്ടികളെ മുതിർന്നവരായി പരിഗണിച്ച് ശിക്ഷ നൽകണമെന്നും കുടുംബം വാദിച്ചു. ഇത് നമ്മുടെ സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതാണ്. കുറ്റകൃത്യം ചെയ്യാൻ തയ്യാറെടുക്കുന്നവർക്കുള്ള സന്ദേശമാവണം കോടതി വിധി. കുറ്റകൃത്യം നടപ്പാക്കിയപ്പോൾ ഇല്ലാതായത് ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ്. പഠിച്ച് ജോലിനേടി കുടുംബത്തിൻ്റെ ബാധ്യതകൾ ഏറ്റെടുക്കാൻ തയ്യാറെടുത്ത കുട്ടിയെയാണ് ഇല്ലാതാക്കിയത്. 80 ശതമാനത്തിൽ അധികം മാർക്ക് ഷഹബാസ് നേടി. ഏറ്റവുംകൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സ്കൂൾ ആണ് ഷഹബാസിൻ്റേത് . പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും മാനസിക സംഘർഷം നേരിട്ടു. ഇത് ഷഹബാസിൻ്റെ മാത്രമല്ല, ആ സ്കൂളിലെ മുഴുവൻ കുട്ടികളുടേയും കുടുംബത്തെ ബാധിച്ചു. സംഭവം നടന്ന സ്ഥലം വളരെ അധികം കുറ്റകൃത്യം നടക്കുന്ന മേഖലയാണെന്നും കുടുംബം വാദിച്ചു. തെളിവുകൾ അടങ്ങിയ പെൻഡ്രൈവും കുടുംബം കോടതിയിൽ ഹാജരാക്കി.
പ്രയാപൂർത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കണമെന്ന് പ്രതികളായ കുട്ടികളുടെ രക്ഷിതാക്കൾ അഭ്യർഥിച്ചു. 34 ദിവസമായി ജുവനൈൽ ഹോമിൽ കഴിയുകയാണ്. ഇത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. അതേസമയം, കുട്ടികളുടെ രക്ഷിതാക്കളെക്കൂടി പ്രതി ചേർക്കണമെന്ന് ഷഹബാസിന്റെ പിതാവ് അബ്ദുറഹ്മാൻ ആവശ്യപ്പെട്ടു.