BREAKING NEWS

കായലിലേക്ക് മാലിന്യം തള്ളുന്നതിന്റെ വിഡിയോ വൈറലായി, എംജി ശ്രീകുമാറിന് കാൽ ലക്ഷം രൂപ പിഴ

· · 1 min read
Share: Copied!

 

തിരുവനന്തപുരം: കൊച്ചി കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തിൽ ​ഗായകൻ എംജി ശ്രീകുമാറിന് പിഴ നോട്ടീസ്. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് വലിച്ചെറിയുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. 25,000 രൂപയുടെ പിഴ നോട്ടിസാണ് ​ഗായകന് ലഭിച്ചത്.

വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് നോട്ടിസ് നൽകിയത്. തുടർന്നു ഗായകൻ കഴിഞ്ഞ ദിവസം പിഴ ഒടുക്കി. ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണ്. ദിവസങ്ങൾക്ക് മുൻപ് സമൂഹമാധ്യമത്തിലൂടെ മന്ത്രി എം.ബി.രാജേഷിനെ ടാഗ് ചെയ്താണ് വിഡിയോ പോസ്റ്റ് ചെയ്തത്. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800 എന്ന സർക്കാരിന്റെ വാട്സാപ് നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി. പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.

തുടർന്നു പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴ നോട്ടിസ് നൽകുകയായിരുന്നു. ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

BREAKING NEWS
ഇറാൻ വിരൽ കാഞ്ചിയിൽ വെച്ച് യുദ്ധത്തിന് തയ്യാറായി നിൽക്കുകയാണ്... മറ്റൊരു യുദ്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് വാഷിങ്ടണാണ്, യുദ്ധം ഒഴിവാക്കാനുള്ള പന്ത് ഇപ്പോൾ അമേരിക്കയുടെ കോർട്ടിലാണ്, വീണ്ടും ആക്രമിച്ചാൽ അതിരുകളില്ലാതെ തിരിച്ചടിക്കും- മുന്നറിയിപ്പുമായി ഇറാ...
04 Nov 2026
BREAKING NEWS
കളിച്ചുപിടിച്ച് തോളിൽ കയ്യിട്ടു നടക്കുന്ന ബിബി ശശിയാകുമോ? അമേരിക്കയിലെ ജനങ്ങൾക്ക് എന്നെ മടുത്താൽ ഞാൻ ഇസ്രയേലിലേക്ക് താമസം മാറി പ്രധാനമന്ത്രിയാകും, അവിടെ എനിക്ക് 99% അം​ഗീകാരമുണ്ട്!! ഇസ്രയേലിന് ഇനി സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ല, ഈ വർഷത്തോടെ നിർത്തലാക്കും- ട്രംപ്
04 Nov 2026
BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026