കോഴിക്കോട്: പേരാമ്പ്രയിൽ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങി. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് കോഴിക്കോട്ടെ വീട്ടിലേക്ക് അദ്ദേഹം മടങ്ങിയത്.
അതേസമയം ബുധനാഴ്ച തുടർചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ വീണ്ടുമെത്തും. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. ഇതിനിടെ ഷാഫിയുടെ മൂക്കിനുണ്ടായ പൊട്ടൽ വ്യാജമെന്ന തരത്തിലുള്ള വാദങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മുടിയും താടിയുമെടുക്കാത്തതെന്തെന്ന സംശയവുമായി സിപിഎം നേതാക്കളും അനുഭാവികളും രംഗത്തെത്തിയിരുന്നു. എന്നാൽ ഷാഫിക്ക് നടത്തിയത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ എന്നു പറയുന്ന സർജിക്കൽ മെത്തേഡാണ് ചെയ്തത്. അതോടൊപ്പം എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറി എന്ന മറ്റൊരു ശസ്ത്രക്രിയയും ചെയ്തുവെന്ന് ഷാഫിയുടെ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ ഇഎൻടി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു
പോലീസ് ആക്രമണത്തിൽ ഷാഫിയുടെ മൂക്കിനുണ്ടായ പൊട്ടലിന് ഡോക്ടർമാർ തെരഞ്ഞെടുത്തത് നേസൽ ബോൺ ഫ്രാക്ച്ചർ റിഡക്ഷൻ എന്നു പറയുന്ന സർജിക്കൽ മെത്തേഡാണ് ചെയ്തത്. അതോടൊപ്പം എൻഡോസ്കോപിക് സെപ്റ്റോപ്ലാസ്റ്റി സർജറി എന്ന മറ്റൊരു ശസ്ത്രക്രിയയും ചെയ്തു. ഈ രണ്ട് ശസ്ത്രക്രിയകളും നീഡിൽ ഉപയോഗിച്ചുകൊണ്ട് മൂക്കിനുള്ളിൽ ചെയ്യുന്ന ശസ്ത്രക്രിയയാണ്. ഇതിനു താടിയും മുടിയും എടുത്തുകളയണ്ടെന്നായിരുന്നു ഡോക്ടർമാരുടെ പ്രതികരണം.