ന്യൂഡൽഹി: പ്രണയബന്ധം പരാജയപ്പെട്ടാൽ, വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന വാദം എല്ലായ്പ്പോഴും ഉന്നയിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. വിവാഹം കഴിക്കാനിരുന്ന യുവതി ആരോപിച്ച ബലാത്സംഗക്കുറ്റങ്ങൾ റദ്ദാക്കണമെന്ന യുവാവിൻ്റെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.വിവാഹം കഴിക്കുമെന്ന ഉറപ്പാലാണ് താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ബന്ധം തകർന്നശേഷം ഇത്തരത്തിൽ ശിക്ഷിക്കേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസുമാരായ എം എം സുന്ദരേഷും രാജേഷ് ബിൻഡലും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.
നി ങ്ങൾ പ്രായപൂർത്തി യായ വ്യക്തിയാ ണ്, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിങ്ങളെ ആരെങ്കിലും വഞ്ചിച്ചെന്ന് പറയാനാകില്ല. യാഥാസ്ഥിതിക ധാർമ്മികതയുടെയും മൂല്യങ്ങളുടെയും സ്വാധീനത്തിലാണ് ഇതുപോലുള്ള പരാതികൾ ഉണ്ടാകുന്നത്. വ്യവസ്ഥിതിയുടെപഴുതുകൾ കാരണം പുരുഷനുമേൽ കുറ്റം ചുമത്തപ്പെടുന്നെന്നും കോടതി നിരീക്ഷിച്ചു.
യുവ തിയും യുവാവും തമ്മിലുള്ളത് പ്രണയബന്ധമല്ലെന്നും നിശ്ച യിച്ചുറപ്പിച്ച ബന്ധമാണെന്നും യുവതിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് യുവ തിയുടെ സമ്മതം സ്വതന്ത്രമായ സമ്മതമാണെന്ന് പറയാനാകി ല്ലെന്നും വിവാഹനിശ്ചയം ലം ഘിക്കുന്നത് സാമൂഹ്യ വിലക്കായി മാറുമെന്നും വിശദീകരിച്ചു. ഭാവി വരനുമായി ഇണചേർന്നി ല്ലെങ്കിൽ അയാൾ വിവാഹ ത്തിൽ നിന്ന് പിൻമാറുമെന്ന് യുവതി വിശ്വസിച്ചിരുന്നെന്നും വാദിച്ചു.അതോടെ രണ്ട് പേരുടെയും സാഹചര്യം പരിശോധിക്കേണ്ട തുണ്ടെന്നും അതിന് സ്ത്രീയോ ടോ, പുരുഷനോടോ പ്രത്യേക താല്പര്യമുണ്ടെന്ന് അർത്ഥമില്ലെ ന്നും കോടതി വ്യക്തമാക്കി. ഇത്രയും ദുർബലമായ തെളിവു കൾ ഉപയോഗിച്ച് ശിക്ഷ ഉറ പ്പാക്കാനാകുമോ, എനിക്കും ഒരു മകളുണ്ട്- ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞു. യുവാവിന്റെ ഹർജി യിൽ കൂടുതൽ വാദം കേൾക്കാ നും കോടതി തീരുമാനിച്ചു.