BREAKING NEWS

ഐബി ഉദ്യോ​ഗസ്ഥ ഗർഭച്ഛിദ്രം നടത്തി!! ആശുപത്രിയിലെത്തിയത് ഒരു സുഹൃത്തിനൊപ്പം- കുടുംബം വിവരമറിഞ്ഞതു രേഖകൾ പരിശോധിക്കുന്നതിനിടെ, ഒളിവിൽ പോയ സുകാന്തിനെതിരെ കേസെടുക്കാതെ പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി കഴിഞ്ഞ വർഷം സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തി ഗർഭച്ഛിദ്രം നടത്തിയതിന്റെ രേഖകൾ ഉൾപ്പെടെ കുടുംബം പോലീസിന് കൈമാറി.

ഐബി ഉദ്യോ​ഗസ്ഥ ഒരു കൂട്ടുകാരിക്കൊപ്പമെത്തിയാണ് ഗ‌ർഭച്ഛിദ്രം നടത്തിയത്. ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ ആശുപത്രിയിൽ പണം നൽകിയതിന്റെ രേഖകൾ ലഭിച്ചതിനെ തുടർന്നാണ് യുവതിയുടെ കുടുംബം വിവരം പോലീസിൽ അറിയിച്ചത്. യുവതി ഗർഭച്ഛിദ്രം നടത്തിയെന്ന വിവരം കുടുംബം അറിയുന്നതും അപ്പോഴാണ്. പിന്നീട് പീലീസ് നടത്തിയ അന്വേഷണത്തിൽ ‌ ഇക്കാര്യം സ്ഥിരീകരിച്ചു. യുവതിയുടെ ബാഗിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിന് ലഭിച്ചിരുന്നു.

അതേസമയം സുകാന്തിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഐ.ബി ഉദ്യോഗസ്ഥയുടെ മരണം നടന്ന് അടുത്ത ദിവസം തന്നെ സുകാന്ത് ഒളിവിൽപ്പോയിരുന്നു. സുകാന്തിനെ കണ്ടെത്തി ചോദ്യം ചെയ്തതിനും രേഖകൾ പരിശോധിച്ചതിനും ശേഷമേ പ്രതി ചേർക്കൂ എന്നാണ് പെലീസ് പറയുന്നത്. ഐബി ഉദ്യോഗസ്ഥയെ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശുപത്രി രേഖകൾ കുടുംബം പേട്ട പോലീസിൽ ഹാജരാക്കുകയും ചെയ്തു. ഫോൺ രേഖകൾക്ക് പുറമേ മകളുടെ ബാഗിൽ നിന്നു ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.

പേട്ട സി.ഐയുടെ നേതൃത്വത്തിൽ ആത്മാർത്ഥമായി കേസ് അന്വേഷിക്കുന്നു. ആദ്യഘട്ടത്തിൽ അന്വേഷണത്തിൽ അതൃപ്തി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണ്. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളിൽ നിന്നു തട്ടിയെടുത്തു. സുകാന്ത് രാജ്യം വിട്ട് പോകാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. സുകാന്തിന്റെ പ്രേരണയാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം. തെളിവുകൾ ശേഖരിച്ചുവരികയാണ്. ഹാജരാക്കിയ തെളിവുകളുടെ ആധികാരികത ഉറപ്പാക്കാൻ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുകാന്തിനെതിരെ കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സുകാന്തിനെ പിടികൂടാൻ പോലീസ് കൊച്ചിയിലും മലപ്പുറത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ യുവതിയുടെയും സുകാന്തിന്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാർച്ച് 24നാണ് പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിൽ വച്ച് യുവതി ട്രെയിനിനു മുന്നിൽചാടി ജീവനൊടുക്കിയത്. ഫോണിൽ സംസാരിച്ചുകൊണ്ടു വരികയായിരുന്ന യുവതി പെട്ടെന്ന് ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നെന്നാണ് ലോക്കോപൈലറ്റ് നൽകിയ വിവരം.

വഖഫ് ബില്ലിനെ പരിഹസിച്ച് സുരേഷ് ​ഗോപി!! ‘കേരള പ്രമേയം അറബിക്കടലിൽ മുങ്ങിത്താഴും’, ബോർഡിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്തുന്നത് മുസ്‌ലിങ്ങളുടെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണം- കെ രാധാകൃഷ്ണൻ, മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുക സർക്കാരിന്റെ അജണ്ട-കെ സി വേണുഗോപാൽ

BREAKING NEWS
‘ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടും പൊലീസിന് മാറ്റമുണ്ടായിട്ടില്ല; സമ്പന്നർക്കും പാവപ്പെട്ടവർക്കും രണ്ട് നീതിയോ? എന്ന് ഒരു മകൾക്ക് ചോദിക്കേണ്ടി വന്നത് സങ്കടകരവും അപമാനകരവും’; പിണറായി വിജയൻ
27 Oct 2026
BREAKING NEWS
’’300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തി മൊട്ട് ചെവിയിൽവയ്ക്കുകയും നെല്ലിക്കയ്ക്കു പകരം നാരങ്ങാനീരു കൊണ്ട് തളം വയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർദ്ധിക്കുമോ?’’; വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ പരാതി നൽകുമെന്ന് ശോഭന ജോർജ്
27 Oct 2026
BREAKING NEWS
'മുൻ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളും പാർട്ടി സെക്രട്ടറിയും കോവിഡ് കാലത്ത് ഭക്ഷണം കഴിച്ചതിന്റെയും ജ്യൂസ് കുടിച്ചതിന്റേയും കടം നാലര ലക്ഷം... ആ കടങ്ങളെല്ലാം ഞങ്ങൾ വീട്ടിക്കോളാം...എസ്എംഎ ബാധിതർക്ക് മരുന്ന് വാങ്ങിയ ഇനത്തിൽ 'റോഷ്' കമ്പനിക്ക് 50 കോടി, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് 900 കോടിസ്റ്റേറ്റ...
27 Oct 2026
BREAKING NEWS
"പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല, ജഡ്ജിയുടെയല്ല ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെ...പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയം!! ദൃശ്യങ്ങൾ ഫോണിൽനിന്നു ഡിലീറ്റ് ചെയ്ത ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുക...
27 Oct 2026