തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി നടന്‍ സലീം കുമാര്‍. സമരത്തില്‍ അന്യായമായി ഒന്നുമില്ലെന്നും ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാര്‍ പറഞ്ഞു.
അതിനിടെ പതിനെട്ടാം ദിവസത്തിലേക്ക് കടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു. ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേര്‍ന്ന് നടത്തുന്ന സമരം നിര്‍ത്തമെന്നാവശ്യപ്പെട്ടാണ് കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
Summary: Salim kumar extend support to Asa workers