കൊച്ചി: ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ 78.31 ശതമാന വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്കെന്ന് റിപ്പോർട്ട്. കൂടാതെ റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധനവുണ്ടായി. അറ്റാദായം 7110 കോടി രൂപ.
അതേസമയം ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. ഇതോടെ മൊത്തം വരിക്കാർ 498.1 മില്യൺ ആയി. ജിയോ ട്രൂ5ജി ഉപയോക്താക്കളുടെ എണ്ണം 212 മില്യണിലേക്ക് കുതിച്ചു. അതോടൊപ്പം 500 ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസ് ലോഞ്ച് ചെയ്തു. റിലയൻസ് റീട്ടെയിൽ വരുമാനത്തിൽ 11.3 ശതമാനം വർധനവുമുണ്ടായി. വരുമാനം 84171 കോടി രൂപ. ജിയോ റീട്ടെയിൽ ഉപഭോക്തൃ അടിത്തറ 358 മില്യൺ ആയി ഉയർന്നു.