BREAKING NEWS

പള്ളിപ്പെരുന്നാളു കഴിഞ്ഞ് മടങ്ങിയ ദമ്പതികളുടെ സ്‌കൂട്ടർ അയൽവാസി തടഞ്ഞുനിർത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് തൂങ്ങി മരിച്ച നിലയിൽ, ആക്രമണത്തിനു പിന്നിൽ വ്യക്തി വൈരാ​ഗ്യം?

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം വടുതലയിൽ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയൽവാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫർ, ഭാര്യ മേരി എന്നിവരെയാണ് അയൽവാസിയായ വില്യംസ് കൊലപ്പെടുത്താൻ ശ്രമം ഉണ്ടായത്. പിന്നീട് ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടുതല ലൂർദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടർ തടഞ്ഞുനിർത്തി വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പോലീസ് വില്യംസിനെ അന്വേഷിച്ച് വീട്ടിലേക്കെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെയും ഇവർക്കിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ബുദ്ധബിക്ഷുക്കളെ ലൈംഗിക ബന്ധത്തിൽ കുടുക്കിയ 30 കാരിയുടെ ലാപ്ടോപ്പ് പരിശോധിച്ച അന്വേഷണ സംഘം കിറുങ്ങിപ്പോയി, ബ്ലാക്മെയിൽ ചെയ്യാനായി സ്വരുക്കൂട്ടി വച്ചത് ഒന്നും രണ്ടുമല്ല 80,000 -ത്തോളം നഗ്ന ചിത്രങ്ങൾ

BREAKING NEWS
"എന്റെ ഇരയുടെ കുടുംബത്തെക്കുറിച്ചും അവർ അനുഭവിച്ച വേദനയെയും നഷ്ടത്തെയും കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്നു... ആ രാത്രിക്ക് ശേഷം ഒരു നിമിഷം പോലും വേദനയില്ലാതെ കടന്നുപോയിട്ടില്ല, ശരീരം വേദനിക്കുന്നു, കൈകളും കൈപ്പത്തികളും വേദനിക്കുന്നു, തൊണ്ടയ്ക്കും വേദന, ഇപ്പോഴും സംസാരിക്കാൻ ബുദ്ധിമുട്ടാണ്......
31 Oct 2026
BREAKING NEWS
മറ്റൊരാൾക്ക് പരുക്കേൽക്കുമ്പോൾ മാത്രമാണോ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുക? അങ്ങനെയാണെങ്കിൽ അവനെ വീട്ടിലേക്ക് മടക്കിയയക്കൂ, അതല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങട്ടെ, ഇന്ത്യൻ ടീമിന്റെ ഭാവി പദ്ധതികളിൽ വൈഭവിന് സ്ഥാനമുണ്ടോ? വ്യക്തത വേണം- വണ്ടർകിഡ്ഡിനെ പുറത്തിരുത്തിയതിൽ അതൃപ്തി, ടീമിന്റെ പദ...
31 Oct 2026
BREAKING NEWS
അയേണിനുള്ള ഇഞ്ചക്ഷന് പകരം ഗര്‍ഭിണിക്ക് നല്‍കിയത് പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ, പനമരം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഗുരുതര വീഴ്ച
31 Oct 2026
BREAKING NEWS
'കേവലം പ്രതിഷേധമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശ്ശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണ്; ചലോ ഡൽഹി' ഡൽഹിയിലെ മഹാറാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി VD സതീശനും
31 Oct 2026