ദുബായ്: ഇന്ത്യയ്‌ക്കെതിരായ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ ഓപ്പണർ രചിൻ രവീന്ദ്രയ്‌ക്ക് ഇന്ത്യൻ താരങ്ങളും അമ്പയറും ചേർന്ന് നൽകിയത് ഒന്നല്ല മൂന്ന് ലൈഫുകൾ, അതും എട്ടു ബോളുകളുടെ ഇടവേളയിൽ. രണ്ടു തവണ ഇന്ത്യൻ താരങ്ങൾ രചിൻ രവീന്ദ്ര നൽകിയ ക്യാച്ച് അവസരം കൈവിട്ടപ്പോൾ, ഒരു തവണ അംപയർ അനുവദിച്ച എൽബിയിൽനിന്ന് രചിൻ ഡിആർഎസിലൂടെ രക്ഷപ്പെട്ടു. വ്യക്തിഗത സ്കോർ 28ൽ നിൽക്കുമ്പോൾ ഒരു തവണയും 29ൽ നിൽക്കുമ്പോൾ രണ്ടു തവണയുമാണ് രചിന് ‘ലൈഫ്’ ലഭിച്ചത്.
കുൽദീപിന് ഡബിൾ, ചക്രവർത്തിക്ക് സിംഗിൾ- ഇംഗ്ലണ്ട് 84ന് 3
മുഹമ്മദ് ഷമി എറിഞ്ഞ ഏഴാം ഓവറിലെ മൂന്നാം പന്തിലാണ് രചിന് ആദ്യം ലൈഫ് ലഭിച്ചത്. ഇത്തവണ താരത്തെ കൈവിട്ട് ‘സഹായിച്ചത്’ ബോളർ കൂടിയായ ഷമി തന്നെ. ഷമിയുടെ ആദ്യ രണ്ടു പന്തുകളിൽ റണ്ണെടുക്കാനാകാതെ പോയ രചിൻ, മൂന്നാം പന്ത് അടിച്ചത് നേരെ ബോളർക്കു നേരെയാണ് ചെന്നത്. അതിവേഗത്തിലെത്തിയ പന്തിനായി ഷമി കൈനീട്ടിയെങ്കിലും, ഷോട്ടിന്റെ കരുത്തുമൂലം പന്ത് കയ്യിൽത്തട്ടി തെറിച്ചു. ഇതിൽ ഷമിയുടെ കൈക്കു പരുക്കുപറ്റുകയും ചെയ്തു. അതേസമയം ഓസീസിനെതിരായ സെമിയിലും ഷമി സമാനമായ രീതിയിൽ രണ്ടു ക്യാച്ച് കൈവിട്ടിരുന്നു.
പിന്നാലെയെത്തിയ വരുൺ ചക്രവർത്തി എറിഞ്ഞ എട്ടാം ഓവറിലെ ആദ്യ പന്തിലാണ് രചിൻ രവീന്ദ്രയ്‌ക്ക് വീണ്ടും ലൈഫ് ലഭിച്ചത്. വരുണിന്റെ ആദ്യ പന്ത് പ്രതിരോധിക്കാനുള്ള രചിന്റെ ശ്രമം പാളിയതോടെ പന്ത് നേരെ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈകളിലേക്ക്. പന്ത് കയ്യിലൊതുക്കിയതും ക്യാച്ചിനായി ശക്തമായി അപ്പീൽ ചെയ്ത് വിക്കറ്റിനു പിന്നിൽ രാഹുലിന്റെ ‘ജംപിങ്’. ഔട്ട് ഉറപ്പിച്ചുള്ള രാഹുലിന്റെ അപ്പീൽ അനുവദിച്ച് അംപയർ റീഫൽ ചെറുവിരൽ ഉയർത്തി.
തൊട്ടുപിന്നാലെ രചിൻ ഡിആർഎസ് ആവശ്യപ്പെട്ടു. തേഡ് അംപയർ റീപ്ലേ പരിശോധിച്ചപ്പോൾ പന്ത് ബാറ്ററുടെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയിട്ടില്ല. ഇതോടെ ന്യൂസീലൻഡിന് അനുകൂലമായി അംപയർ വൈഡും അനുവദിച്ചു.
ആദ്യ പന്തിന്റെ റീബോളിലാണ് രചിന് വീണ്ടും ‘ലൈഫ്’ ലഭിച്ചത്. ഉറപ്പായ വിക്കറ്റിൽനിന്ന് ഡിആർഎസിലൂടെ രക്ഷപ്പെട്ടതിന്റെ ആവേശത്തിൽ വരുൺ ചക്രവർത്തിക്കെതിരെ രചിന്റെ സ്ലോഗ് സ്വീപ്. ഡോപ് എഡ്ജായ പന്ത് ഉയർന്നുപൊങ്ങിയതിനു പിന്നാലെ ബൗണ്ടറി ലൈനിനു സമീപം സമാന്തരമായി ശ്രേയസ് അയ്യരുടെ ഉജ്വല റൺ. 21 മീറ്ററോളം വലത്തേക്ക് ഓടി അയ്യർ പന്തിലേക്ക് കയ്യെത്തിച്ചെങ്കിലും അത് കൈപ്പിടിയിൽ ഒതുക്കാനായില്ല. ഫലം, രചിന് തുടർച്ചയായ മൂന്നാം തവണയും ‘ലൈഫ്’! പിന്നാലെ 11-ാം ഓവറിൽ ഇന്ത്യയുടെമേൽ അക്രമകാരിയായി വളരാൻ അടുത്തൊരവസരം കൂടി നൽകാതെ കുൽദീപ് ബോൾഡാക്കുകയായിരുന്നു.
CASTLED! | \ | #KuldeepYadav makes the impact straightaway, as #RachinRavindra is cleaned up courtesy a sharp googly! 💪🏻#ChampionsTrophyOnJioStar FINAL 👉 #INDvNZ | LIVE NOW on Star Sports 1, Star Sports 1 Hindi, Star Sports 2 & Sports18-1!
📺📱 Start Watching FREE on… pic.twitter.com/VEl1RJOxfE
— Star Sports (@StarSportsIndia) March 9, 2025