കോഴിക്കോട്: കംബോഡിയയിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ തടവിൽ. തണ്ടോറപ്പാറ സ്വദേശി രാജീവനാണ് ആറുമാസത്തോളമായി ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ തടവിൽ കഴിയുന്നത്. ഇദ്ദേഹത്തെ വിട്ടയക്കാൻ 15 ലക്ഷം സംഘം ആവശ്യപ്പെട്ടതായി കുടുംബം അറിയിച്ചു. തൊഴിൽ തട്ടിപ്പിനിരയായാണ് രാജീവൻ കംബോഡിയയിൽ എത്തിയത്.
ആകെയുള്ള വീട് ജപ്തി ഭീഷ ണി നേരിടുന്ന സാഹചര്യം കൂടിയായതിനാൽ കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് രാജീവൻ്റെ കുടുംബം ആവശ്യപ്പെടുന്ന ത്.രാജീവനെ തായ്‌ലൻഡിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പത്തനംതിട്ട സ്വദേശികളായ ഏജൻ്റമാർ സമീ പിച്ചത്.കഴിഞ്ഞ ജൂൺ 10ന് ബാങ്കോ ക്കിലെത്തിയ രാജീവനെ ഏജൻ്റായ ജോജിൻ കംബോഡിയ യിലേക്ക് കൊണ്ടുപോയതായി കുടുംബം പറയുന്നു.
പിയോപെറ്റ് എന്ന സ്ഥലത്തെ ത്തിയ രാജീവനെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ അടുത്തേ ക്കാണ് എത്തിച്ചത്. തട്ടിപ്പ് മനസിലായതോടെ രക്ഷപ്പെടാൻശ്രമം നടത്തി.എന്നാൽ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് എത്തിച്ച് തടവിലാക്കുകയായിരുന്നു. ഇടയ്ക്ക് ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് അതു മില്ലാതായി.ഇതിനിടെയാണ് 15 ലക്ഷം രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഫോൺകോൾ എത്തിയത്.