തിരുവനന്തപുരം: ജനം പ്രബുദ്ധരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പോസ്റ്റ്. എത്ര ബഹളം വച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യുമെന്നും എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നും രാഹുൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ജനം പ്രബുദ്ധരാണ്..
എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും….
എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും
അതേസമയം ബലാത്സംഗ കേസിൽ ജാമ്യം നേടി തിരിച്ചെത്തിയ ശേഷം സമൂഹമാധ്യമങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ സജീവമല്ലായിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതിനു പിന്നാലെ പാലക്കാട് നാടകീയമായി രാഹുൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു. രാഹുൽ വോട്ട് ചെയ്യാൻ എത്തിയ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന അടൂരിലെ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടു. അതോടൊപ്പം രാഹുലിന്റെ വിശ്വസ്തനും ബലാത്സംഗ കേസിൽ ആരോപണ വിധേയനുമായ ഫെനി നൈനാൻ പരാജയപ്പെട്ടു.



















































