BREAKING NEWS

രണ്ട് ഇലക്ഷനുകൾ നൈസായി അങ്ങ് മുക്കിയല്ലേ സഖാവേ… 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനം ചെയ്താൽ എൽഡിഎഫ് നില മെച്ചപ്പെടുത്തി!! അടിത്തറ ഇപ്പോഴും സ്ട്രോങ്ങാണ്, യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല, വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് മത്സരത്തിനിറങ്ങിയത്, തിരിച്ചടി സംബന്ധിച്ച് പരിശോധന നടത്തി തിരിച്ചുവന്ന ചരിത്രം ഇടതുപക്ഷത്തിനുണ്ട്- എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇടതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതുസംബന്ധിച്ച് പാർട്ടി വിശദമായ പരിശോധനകൾ എല്ലാതലത്തിലും നടത്തും, ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇത്തരത്തിൽ തിരുത്തലുകൾ വരുത്തി തിരിച്ചുവന്ന ചരിത്രം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 2015 ലേയും 2020ലേയും തിരഞ്ഞെടുപ്പുകളെ മാറ്റിനിർത്തി 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവുമായി തുലനംചെയ്താണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. അന്നുണ്ടായിരുന്ന നിലയിൽനിന്ന് സ്ഥിതി മെച്ചപ്പെടുത്താൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ടെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

2010-ൽ ആറ് ജില്ലാ പഞ്ചായത്തുകളിലായിരുന്നു എൽഡിഎഫ് വിജയിച്ചത്. എന്നാൽ, ഇത്തവണ അത് ഏഴാക്കി ഉയർത്താൻ സാധിച്ചിട്ടുണ്ട്. 59 ബ്ലോക്ക് പഞ്ചായത്തുകളാണ് 2010-ൽ എൽഡിഎഫിന് ലഭിച്ചത്. അന്ന് 91 ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫാണ് വിജയിച്ചത്. ഇത്തവണ എൽഡിഎഫ് 77 ബ്ലോക്ക് പഞ്ചായത്തിൽ വിജയിച്ചെന്നും ഗോവിന്ദൻ വിലയിരുത്തി.

അതേപോലെ ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിലും 2010-ൽ യുഡിഎഫിനെ അപേക്ഷിച്ച് എൽഡിഎഫ് ഏറെ പിന്നിലായിരുന്നു. ഇത്തവണ 343 പഞ്ചായത്തുകളിൽ വിജയിക്കുകയും 70 സ്ഥലങ്ങളിൽ തുല്യനിലയിൽ എത്തുകയും ചെയ്തിട്ടുണ്ട്. അന്ന് മുനിസിപ്പാലിറ്റികളുടെ നിലയും ഏറെ ദയനീയമായിരുന്നു. ഇപ്പോൾ ആ സ്ഥിതി മെച്ചപ്പെടുത്താനും എൽഡിഎഫിന് സാധിച്ചിട്ടുണ്ട്.

2010-ലെ ഫലം ചൂണ്ടിക്കാണിക്കാൻ കാരണം, ആ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകളുടെ വ്യത്യാസത്തിലാണ് ഭരണം നഷ്ടപ്പെട്ടതെന്നതാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൂടാതെ 2010-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ ഫലപ്രദമായി നേരിട്ട് ജനങ്ങളിൽ നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ് പിന്നീട് എൽഡിഎഫിന് മുന്നോട്ടുവരാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ അടിത്തറ നഷ്ടപ്പെട്ടുവെന്ന പ്രചാരങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇത്രയും കാര്യങ്ങൾ വിശദീകരിച്ചതെന്നും അടിത്തറയ്ക്ക് ഇതുവരെ യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ലെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം വർഗീയ ശക്തികളുമായി പരസ്യവും രഹസ്യവുമായ നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് യുഡിഎഫ് ഇത്തവണ മത്സരിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിനും തിരിച്ച് യുഡിഎഫ് വോട്ടുകൾ ബിജെപിക്കും ലഭിച്ച നിരവധി സംഭവങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത രാഷ്ട്രവാദം ഉന്നയിക്കുന്ന ശക്തികളുമായി നല്ല യോജിപ്പിലായിരുന്നു യുഡിഎഫ് മത്സരിച്ചത്. തിരുവനന്തപുരം നഗരസഭ വിജയിക്കാനായതൊഴിച്ചാൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

തലസ്ഥാനത്തിന്റെ കണ്ണ് ഇനി ആ രണ്ട് സ്വതന്ത്രന്മാരിൽ!! കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് വേണ്ടത് വെറും ഒരു സീറ്റ് മാത്രം… ‘നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തി, പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം’- ശശി തരൂർ

BREAKING NEWS
പൂജയ്ക്കായി പൂ പറിക്കുന്നതിനിടെ 11കാരൻ കാൽവഴുതി വീണു, ബാൽക്കണിയിൽ തൂങ്ങിക്കിടന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും ബാലൻസ് നഷ്ടപ്പെട്ടു! !23-ാം നിലയിൽ നിന്ന് വീണ് അച്ഛനും മകനും ദാരുണാന്ത്യം
31 Oct 2026
BREAKING NEWS
ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദേശികൾക്ക് ദാരുണാന്ത്യം, രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്, മരിച്ചത് ജർമൻ, സ്ലോവാക്യൻ പൗരന്മാർ, അപകടം നടന്നത് സാധാരണ മുറിയിൽ ഒരു രാത്രി താമസിക്കാൻ കുറഞ്ഞത് 25,000 രൂപ ചെലവാകുന്ന ആഡംബര ഹോട്ടലിൽ
31 Oct 2026
BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
CRIME
റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം ചിതറിക്കിടക്കുന്ന നിലയില്‍, മരത്തില്‍ തുണി, അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കം
31 Oct 2026