തന്റെ ഒരു ഫോട്ടോഷൂട്ട് വീഡിയോയിൽ നിന്നും ഗ്ലാമറസ് ആയിട്ടുള്ള ചില ഭാഗങ്ങൾ കട്ട് ചെയ്ത് പ്രചരിച്ചവർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി പാർവതി ആർ. കൃഷ്ണ. തന്റെ വീഡിയെ വൾഗറായി കട്ട്ചെയ്ത് ആദ്യം പോസ്റ്റ് ചെയ്ത ചാനൽ താൻ ഇടപെട്ട് പൂട്ടിച്ചെന്നും പാർവതി വ്യക്തമാക്കുന്നു.
‘വളരെ ഗൗരവതരമായതും വിഷമമുണ്ടാക്കിയ കാര്യം പറയാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാത്തതുകൊണ്ടാണ്.
എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ് സീൻസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത സമയത്ത്, അതിലെ ഏതോ വൈഡ് ഷോട്ടിൽ എന്റെ നേവൽ കാണാവുന്നതുപോലെ ആകുന്നുണ്ടായിരുന്നു. ആ വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീൻ രോമാഞ്ചം എന്നു പേരുള്ള മീഡിയ അവരുടെ ചാനലിലും അത് കട്ട് ചെയ്ത് മറ്റൊരുപാട് പേജസിലും ഇടുകയുണ്ടായി.
അനാഥന്‍, ഒറ്റപ്പെടലിന്‍റെ വേദന തീര്‍ക്കാന്‍ നാല് കെട്ടി യുവാവ്, രണ്ടാംഭാര്യ നാലാംഭാര്യയുടെ ഫേസ്ബുക്ക് ഫ്രണ്ടായി, കണ്ണീര്‍ കഥപറഞ്ഞുനടന്ന വിരുതന്‍ ഒടുവില്‍ പിടിയില്‍
ഇതോടെ അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനൽതന്നെ പൂട്ടിക്കെട്ടി പോയി. എന്റെ പേരിലുള്ള വീഡിയോസ് കട്ട് ചെയ്ത് ആവശ്യമില്ലാത്ത മ്യൂസിക്കും ചേർത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആ വീഡിയോ ആരുടെയൊക്കെ അക്കൗണ്ടിൽ പ്രചരിക്കുന്നതായി കണ്ടാൽ ആ അക്കൗണ്ട് ഒക്കെ പോകാനുളള പരിപാടി ഞാൻ ചെയ്യും. ആവശ്യമില്ലാതെ കൊഞ്ചാനോ, കുഴയാനോ എന്റെ അടുത്ത് വന്നാൽ വായിലുള്ള പച്ചത്തെറി കേൾക്കും.
ഇങ്ങരം വിഷയങ്ങളിൽ ബാക്കിയുള്ളവർ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ വീഡിയോയോ, ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതിൽ കിടന്ന് പണിയാൻ നിന്നാൽ നല്ല പണി വാങ്ങിക്കും. ഇതു ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വച്ച് പറയുന്നതാണ്. ഞാൻ നിയമപരമായി തന്നെ മുന്നോട്ടുപോകും. വേറെ ആരും ചുമ്മാ വന്നു പറയുന്നതല്ല, നിയമപരമായി മുന്നോട്ടുപോയതുകൊണ്ടാണ് ഇന്നവന്റെ അക്കൗണ്ട് പോയത്. ബാക്കിയുള്ളവരുടെ അക്കൗണ്ടുകൾ കളയാനുള്ള പരിപാടികളും ചെയ്തിരിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും കുളിരു കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണികിട്ടും.’’