BREAKING NEWS

വീട്ടുകാര്‍ പ്രണയം എതിര്‍ത്തു, കേരളത്തില്‍ അഭയം തേടി കുംഭമേള വൈറല്‍ താരം മൊണാലിസയും കാമുകനും, അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥന

· · 1 min read
Share: Copied!

തിരുവനന്തപുരം: കുംഭമേളയിലൂടെ  വൈറലായ മോണാലിസ പൊലീസ് സഹായം തേടി തിരുവനന്തപുരത്ത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നാണ് മൊണാലിസയുടെ പരാതി. തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് അഭയം തേടിയത്.

വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെയാണ് കാമുകനോടൊപ്പം മൊണാലിസ ഭോസ്‌ലെ കേരളത്തിലെത്തിയത്. പ്രയാഗ്‌രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലായതോടെയാണ് ലോകശ്രദ്ധ നേടിയത്.

പ്രശസ്തി കാരണം മാലകള്‍ ഒന്നും വിറ്റുപോകാതെയും മൊണാലിസയെക്കാണാന്‍ ആളുകളുടെ ബഹളവുമായപ്പോള്‍ പിതാവ് അവളെ വീട്ടിലേയ്ക്ക് പറഞ്ഞുവിടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമാ അവസരങ്ങളും മൊണാലിസയെ തേടിയെത്തി. ദ ഡയറി ഓഫ് മണിപ്പൂര്‍’ എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടന്‍ രാജ്കുമാര്‍ റാവുവിന്റെ സഹോദരന്‍ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്.

BREAKING NEWS
'ഫോണിന്റെ പാസ്കോഡ് കൈമാറണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ തുറക്കാനാവുന്നില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിൽ, നിയമവശം പരിശോധിക്കാൻ അമിക്കസ് ക്യൂറി
26 Nov 2026
BREAKING NEWS
വയറ്റിൽ സ്വയം കത്തി കുത്തിയിറക്കി, കഴുത്തും കൈയും മുറിച്ചു; ബെംഗളൂരുവിൽ 40-കാരന്റെ ആത്മഹത്യാശ്രമം; നില അതീവഗുരുതരം
26 Nov 2026
BREAKING NEWS
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ, വിശദ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായപ്പോൾ കണ്ടെത്തിയത് ശരീരത്തിൽ അപകടകരമായ അളവിൽ ഈയം! ഒടുവിലത് തെളിഞ്ഞു, 8 കോടി രൂപയുടെ സ്വത്തിനും ഇൻഷുറൻസ് തുകയ്ക്കും വേണ്ടി ഭർത്താവിനും മകനും വിഷം നൽകി! ഭാര്യ അറസ്റ്റിൽ
26 Nov 2026
BREAKING NEWS
മരട് മാതൃകയിൽ ചന്ദർകുഞ്ച് ആർമി ടവേഴ്സിലെ ബി, സി ടവറുകൾ പൊളിച്ചുനീക്കും... എഡിഫസുമായി കരാറിൽ ഒപ്പുവച്ചു!! നിയന്ത്രിത സ്ഫോടനത്തിലൂടെ 26 നിലകളുള്ള ഇരട്ട ടവറുകൾ പൊളിച്ചുനീക്കാൻ നിശ്ചയിച്ചിരിക്കുന്ന സമയ പരിധി ആറുമാസം
26 Nov 2026