ന്യൂഡൽഹി: പാലക്കാട് എം.എൽ.എ. രാഹുൽ മാക്കൂട്ടത്തിനെതിരായ ബലത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു . ആദ്യ പരാതിയിൽ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിനെ എതിർത്താണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഹൈക്കോടതി ഉത്തരവിനുപിന്നാലെ അപ്പീൽഹർജി യുവതി നിയമനടപടി തുടങ്ങിയെന്നാണ് വിവരം. അഭിഭാഷകരുമായിനല്കിയ നിയമോപദേശ ചർച്ചകൾക്കുശേഷം വൈകാതെ അപ്പീൽ ഹർജി നൽകിയേക്കും. രാഹുലിനെതിരായ കേസ് ആദ്യമായാണ് സുപ്രീംകോടതിയിലെത്തുന്നത്.
പ്രഥമദൃഷ്ട്യാ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നും വിലയിരുത്തിയാണ് വ്യാഴാഴ്ച ഹൈക്കോടതി രാഹുലിന് ഉപാധികളോടെ മുൻകൂർജാമ്യം നൽകിയത്. ഇക്കാര്യങ്ങളിൽ വിചാരണക്കോടതിയിലാണ് അന്തിമ തീരുമാനമുണ്ടാകേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

















































