BREAKING NEWS

ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത് 217 കുരുന്നുകൾ ഉൾപ്പെടെ 1464 സാധാരണക്കാർ!! യുദ്ധം അപകടമായ ഘട്ടത്തിലേക്ക്, ഇസ്രയേലിനെ തകർക്കാൻ ഇറാനോട് ചേർന്ന് ഹൂതികൾ, തെക്കൻ ഇസ്രയേലിന് നേർക്ക് ഹൂതികൾ ആദ്യ മിസൈൽ തൊടുത്തു, പ്രതിരോധിച്ചതായി ഇസ്രയേൽ

· · 1 min read
Share: Copied!

സന: യുഎസ്, ഇസ്രയേൽ- ഇറാൻ യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് ക‌ടക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലിനെ തകർക്കാൻ യെമനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹൂതികളും രം​ഗത്തെത്തിയതോടെ പശ്ചിമേഷ്യയിലെ സംഘർഷം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ തെക്കൻ ഇസ്രയേലിന് നേർക്ക് ഹൂതികൾ മിസൈൽ തൊടുത്തു. മിസൈലിനെ പ്രതിരോധിച്ചതായും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു.

അതേസമയം ഇറാനെ ആക്രമിക്കുന്നത് തുടരുന്നപക്ഷം യുദ്ധത്തിൽ പങ്കാളികളാകുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് ഇന്നത്തെ ആക്രമണം.

ഫെബ്രുവരി28-നാണ് യുഎസ്, ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ചത്. ആക്രമണത്തിന്റെ ആദ്യദിവസംതന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഇറാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും തലപ്പത്തുള്ള നിരവധി പ്രമുഖർ യുഎസ്- ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണങ്ങളും ​ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളും തുടരുകയാണ്.

അതേസമയം യുദ്ധം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ, ഇറാനിൽ 217 കുട്ടികൾ ഉൾപ്പെടെ 1464 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസിയുടെ കണക്കുകൾ പറയുന്നു. ഇറാനിൽ ആകെമാനം 12,000-ലേറെ ബോംബുകൾ വർഷിച്ചെന്നും ഇതിൽ 3,600 എണ്ണം ടെഹ്‌റാനെ മാത്രം ലക്ഷ്യമിട്ടായിരുന്നെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ വിവിധ ഭാഗങ്ങളിലായി 9,000 ലക്ഷ്യങ്ങളിൽ ആക്രമണം നടത്തിയെന്ന് യുഎസ് പറയുന്നു.

യുദ്ധ ഭീതിയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കുടുങ്ങി; ഇന്ധനവും കുടിവെള്ളവും തീരാറായി; ചൈനയിൽനിന്ന്‌ ഷാർജയിലേയ്ക്ക് പുറപ്പെട്ട ഇന്ധനക്കപ്പൽ കൊല്ലം തുറമുഖത്ത് അഭയം തേടി

BREAKING NEWS
തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി മമ്മൂട്ടിയെ വേട്ടയാടുന്നു, അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല, ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല- പി ജയരാജന്‍
29 Oct 2026
BREAKING NEWS
70-ാം കേരളപ്പിറവി: 70 വയസും അതിന് മുകളിലും പ്രായമുള്ളവർക്ക് ശബരി വെളിച്ചെണ്ണയ്ക്ക് 70 രൂപ ഇളവ്; 'മ'യിൽ തുടങ്ങുന്ന പേരുള്ള ഉത്പന്നങ്ങൾക്കും സ്പെഷ്യൽ ഓഫർ
29 Oct 2026
BREAKING NEWS
പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ശുചിമുറിയിലെ ഹോളോബ്രിക്‌സ് അടര്‍ന്നു വീണു, ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം തുടര്‍ക്കഥ
29 Oct 2026
BREAKING NEWS
സ്കൂൾ പരിസരത്ത് 14കാരനെ ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടർന്ന് ശല്യം ചെയ്തു; 60കാരന് രണ്ട് വർഷം കഠിനതടവ്; മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ച കേസുകളിലും പ്രതി
29 Oct 2026