തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ യുടെ മെഗാ വിജയം തുടരുന്നു. മെയ് ഒന്നിന് ആഗോള റിലീസായി എത്തിയ ചിത്രം കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 82 കോടിക്ക് മുകളിലാണ്. ആദ്യ വീക്കെൻഡിൽ നിന്ന് തന്നെ നൂറു കോടി ക്ലബിലേക്കാണ് ചിത്രം കുതിക്കുന്നത്. ആദ്യ ദിനം 43 കോടി നേടിയ ചിത്രം രണ്ടാം ദിനം 19 കോടിയും മൂന്നാം ദിനം 20 കോടിയുമാണ് നേടിയത്. കേരളത്തിലും മികച്ച പ്രതികരണവും കളക്ഷനുമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമ്മിച്ചത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്.
മൂന്നാം ദിനം രണ്ടാം ദിനത്തേക്കാൾ കൂടുതൽ ആഗോള ഗ്രോസ് നേടിയ ചിത്രം നാലാം ദിനമായ ഞായറാഴ്ച അതിലും കൂടുതൽ ഗ്രോസ് നേടുമെന്നും അഡ്വാൻസ് ബുക്കിംഗ് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ നൂറു കോടി ക്ലബ്ബിലേക്ക് നാനിയുടെ മറ്റൊരു ചിത്രം കൂടെ എത്തുമെന്നും ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യക്ക് പുറമെ വിദേശത്തും ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം നടത്തുന്നത്. നോർത്ത് അമേരിക്കയിൽ രണ്ട് മില്യൺ ഡോളർ ഗ്രോസ് എന്ന നേട്ടത്തിലെക്കാണ് ചിത്രം മുന്നേറുന്നത്. ആ നേട്ടം വീക്കെൻഡ് പൂർത്തിയാവുന്നതോടെ ചിത്രം സ്വന്തമാക്കും. ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ ചിത്രം മുടക്കു മുതൽ തിരിച്ചു പിടിക്കുമെന്നാണ് നിലവിലെ കളക്ഷൻ ട്രെൻഡ് സൂചിപ്പിക്കുന്നത്. ശ്രീനിധി നായികാ വേഷം ചെയ്ത ചിത്രം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സൂപ്പർ വിജയം നേടിയ ഹിറ്റ്, ഹിറ്റ് 2 എന്നിവക്ക് ശേഷം ഈ ഫ്രാഞ്ചൈസിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3.
ഛായാഗ്രഹണം – സാനു ജോൺ വർഗീസ്, സംഗീതം – മിക്കി ജെ മേയർ, എഡിറ്റർ – കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ – ശ്രീ നാഗേന്ദ്ര തങ്കാല, രചന – ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ – അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ – നാനി കമരുസു, SFX- സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.