തിരുവനന്തപുരം: ഫെയ്സ്ബുക്കിൽ സസ്പെൻസ് പോസ്റ്റുമായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് കലക്ടർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ പ്രശാന്ത് സിവിൽ സർവീസിൽ നിന്നും രാജി വച്ചേക്കുമോയെന്ന അഭ്യൂഹമാണ് ശക്തമാവുന്നത്. ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട് എൻ പ്രശാന്ത് സസ്‌പെൻഷനിലായത്.
അതേസമയം സമൂഹമാധ്യമത്തിലെ പോസ്റ്റിനു പിന്നാലെ വരുന്ന ഫോൺ കോളുകളോട് പ്രതികരിക്കാൻ പ്രശാന്ത് ഇതുവരെ തയാറായിട്ടില്ല. ഏപ്രിൽ ഒന്നായ ഇന്ന് അദ്ദേഹം ‘ഏപ്രിൽ ഫൂളാ’ക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ എന്നും കമന്റുകൾ വരുന്നുണ്ട്. എന്നാൽ ഉയർന്ന ഒരുദ്യോഗസ്ഥൻ കേരളത്തെയാകെ ഫൂളാക്കാൻ നിൽക്കില്ലെന്ന കമന്റും വരുന്നുണ്ട്. ഐഎഎസ് പോരിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായി എൻ. പ്രശാന്ത് ഏറ്റുമുട്ടലിൽ ആയിരുന്നു.
അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി
അച്ചടക്ക നടപടിക്കു പിന്നാലെ ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തിൽ രൂക്ഷവിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് ഉയർത്തിയിരുന്നു. 6 മാസത്തേക്ക് പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.