BREAKING NEWS

ഇന്നാണ് ആ തീരുമാനം… കലക്ടർ ബ്രോ സർവീസിൽ നിന്ന് രാജി വയ്ക്കുമോ? സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഫെയ്സ്ബുക്കിൽ സസ്പെൻസ് പോസ്റ്റുമായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് കലക്ടർ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ പ്രശാന്ത് സിവിൽ സർവീസിൽ നിന്നും രാജി വച്ചേക്കുമോയെന്ന അഭ്യൂഹമാണ് ശക്തമാവുന്നത്. ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനെ തുടർന്ന് അച്ചടക്ക നടപടി നേരിട്ട് എൻ പ്രശാന്ത് സസ്‌പെൻഷനിലായത്.

‘മക്കൾ രണ്ടുപേരേയും നോക്കിയേക്കണം അമ്മേ…, ഞാൻ പോകുന്നു’!! പൂർണ ​ഗർഭിണിയായിരുന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു, ഞായറാഴ്ച ഭർത്താവുമായി വഴക്കിട്ടു, വിവാഹസമയത്ത് 15 പവനും 2 ലക്ഷവും കൊടുത്തു, ഒന്നും ബാക്കിയില്ല- യുവതിയുടെ കുടുംബം

അതേസമയം സമൂഹമാധ്യമത്തിലെ പോസ്റ്റിനു പിന്നാലെ വരുന്ന ഫോൺ കോളുകളോട് പ്രതികരിക്കാൻ പ്രശാന്ത് ഇതുവരെ തയാറായിട്ടില്ല. ഏപ്രിൽ ഒന്നായ ഇന്ന് അദ്ദേഹം ‘ഏപ്രിൽ ഫൂളാ’ക്കുക എന്ന ലക്ഷ്യത്തോടെ ഇട്ട പോസ്റ്റാണോ എന്നും കമന്റുകൾ വരുന്നുണ്ട്. എന്നാൽ ഉയർന്ന ഒരുദ്യോ​ഗസ്ഥൻ കേരളത്തെയാകെ ഫൂളാക്കാൻ നിൽക്കില്ലെന്ന കമന്റും വരുന്നുണ്ട്. ഐഎഎസ് പോരിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായി എൻ. പ്രശാന്ത് ഏറ്റുമുട്ടലിൽ ആയിരുന്നു.

അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ഇരുമ്പ് വടികൊണ്ട് ആക്രമിച്ച് കഞ്ചാവ് കേസ് പ്രതി

അച്ചടക്ക നടപടിക്കു പിന്നാലെ ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയക്കുക കൂടി പ്രശാന്ത് ചെയ്തിരുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ അധിക്ഷേപകരമായ തരത്തിൽ രൂക്ഷവിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് ഉയർത്തിയിരുന്നു. 6 മാസത്തേക്ക് പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026