Uncategorized

പലിശയടക്കം ബാങ്കിലൊടുക്കേണ്ടത് 6 ലക്ഷം, നട്ടെല്ലിനു പരുക്കേറ്റ് കിടപ്പായി, വീട് ജപ്തിചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു, പൂട്ട് തകർത്ത് വീട്ടുകാരെ അകത്തുകയറ്റി നാട്ടുകാർ, മരിച്ചത് പുന്നപ്ര വയലാർ സമരസേനാനിയുടെ ചെറുമകൻ

· · 1 min read
Share: Copied!

അമ്പലപ്പുഴ: ബാങ്ക് ജപ്‌തി ചെയ്ത വീടിനു പിന്നിൽ വീട്ടുടമയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം. പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെയും ഉഷയുടെയും മകൻ പ്രഭുലാലിനെ (38) ആണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭുലാൽ കെട്ടിട നിർമാണത്തൊഴിലാളി ആയിരുന്നു. വീട് ജപ്തിയായതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യചെയ്തതെന്നാണ് പ്രാഥമിക നി​ഗമനം.

വീട് നിർമാണത്തിനായി പ്രഭുലാലിന്റെ കുടുംബം കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 3 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജോലിയ്ക്കിടെ പ്രഭുലാൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണു നട്ടെല്ലിനു ക്ഷതമേറ്റ് ചികിത്സയിലായതോടെ 3 വർഷമായി വായ്പ തിരിച്ചടവ് മുടങ്ങി. മുതലും പലിശയുമടക്കം ബാധ്യത 6 ലക്ഷം രൂപയ്ക്കു മുകളിലായി. ഇതോടെ മാർച്ച് 24ന് ബാങ്ക് അധികൃതരെത്തി വീട് ജപ്തി ചെയ്തു.

ഇന്നാണ് ആ തീരുമാനം… കലക്ടർ ബ്രോ സർവീസിൽ നിന്ന് രാജി വയ്ക്കുമോ? സസ്പെൻസ് പോസ്റ്റുമായി എൻ പ്രശാന്ത്

ഒരാഴ്ചയായി പ്രഭുലാലും മാതാപിതാക്കളായ അനിലനും ഉഷയും ബന്ധുവീട്ടിലായിരുന്നു താമസം. അതേസമയം ജപ്തി നടപടി നീട്ടിവയ്ക്കണമെന്ന് പ്രഭുലാൽ ബാങ്ക് ശാഖയിൽ എത്തി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രഭുലാലിന്റെ മരണവിവരം അറിഞ്ഞശേഷം, സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്റെ നേതൃത്വത്തിൽ നാട്ടുകാരെത്തി പൂട്ട് പൊളിച്ച് മാതാപിതാക്കളെയും ബന്ധുക്കളെയും വീടിനുള്ളിൽ കയറ്റി. പോലീസിൽ പരാതി നൽകുമെന്ന് പ്രഭുലാലിന്റെ പിതാവ് അനിലൻ പറഞ്ഞു. പുന്നപ്ര വയലാർ സമരസേനാനി വട്ടത്തറ ഗംഗാധരന്റെ ചെറുമകനാണ് പ്രഭുലാ‍ൽ. പോലീസെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.

‘മക്കൾ രണ്ടുപേരേയും നോക്കിയേക്കണം അമ്മേ…, ഞാൻ പോകുന്നു’!! പൂർണ ​ഗർഭിണിയായിരുന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു, ഞായറാഴ്ച ഭർത്താവുമായി വഴക്കിട്ടു, വിവാഹസമയത്ത് 15 പവനും 2 ലക്ഷവും കൊടുത്തു, ഒന്നും ബാക്കിയില്ല- യുവതിയുടെ കുടുംബം

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026