ചെന്നൈ: വയസ് എന്നതു വെറും നമ്പർ മാത്രമാണെന്നു വീണ്ടും വീണ്ടും തെളിയിച്ച് എംഎസ് ധോണി. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നൂർ അഹമ്മദിൻറെ പന്തിൽ സൂര്യകുമാർ യാദവിനെ മിന്നൽ സ്റ്റംപിംഗിലൂടെ പുറത്താക്കിയതിന്റെ തുടർച്ചയെന്നവണ്ണം രണ്ടാം മത്സരത്തിലും ധോണി മിന്നൽ സ്റ്റംപിംഗിലൂടെ ആരാധകരെ ഞെട്ടിച്ചു. ഇത്തവണയും ബൗളർ നൂർ അഹമ്മദായിരുന്നു. മിന്നൽ വേഗത്തിൽ വേഗത്തിൽ പുറത്തായത് ആർസിബി ഓപ്പണർ ഫിൽ സോൾട്ടും.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ആർസിബിക്കായി ഫിൽ സാൾട്ട് തകർത്തടിച്ചപ്പോഴാണ് ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്‌വാദ് തൻറെ തുരുപ്പ് ചീട്ട് പുറത്തെടുത്തത്. ചെപ്പോക്കിലെ സ്പിൻ പിച്ചിൽ അപകടകാരിയായ നൂർ അഹമ്മദിനെ പവർ പ്ലേയിൽ അഞ്ചാം ഓവർ പന്തെറിയാൻ വിളിച്ചു. ഓവറിലെ അവസാന പന്തിൽ നൂർ അഹമ്മദിൻറെ പന്ത് ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കാൻ ശ്രമിച്ച സാൾട്ടിന് പിഴച്ചു. പന്ത് നേരെ ധോണിയുടെ കൈയിൽ. പിന്നെ എപ്പോൾ ഔട്ടായെന്നു ചോദിച്ചാൽ പോരേ… സെക്കൻഡിൻറെ പത്തിലൊരു അംശം സമയം കാലൊന്ന് ക്രീസിൽ നിന്ന് പൊങ്ങിയ സമയം ധോണി ബെയിൽസിളക്കി.എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പെ സാൾട്ട് പുറത്ത്.
അതിന് തൊട്ടു മുമ്പ് വിരാട് കോലിക്കെതിരെ ഖലീൽ അഹമ്മദിൻറെ പന്തിൽ ധോണിയുടെ നിർദേശത്തിൽ എൽബിഡബ്ല്യുവിനായി ഡിആർഎസ് എടുത്തിരുന്നെങ്കിലും ടിവി അമ്പയറും നോട്ടൗട്ട് വിളിച്ചിരുന്നു. ധോണി റിവ്യു സിസ്റ്റം അപൂർവമായി പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അമ്പരപ്പിക്കുന്ന വേഗത്തിൽ മിന്നൽ സ്റ്റംപിംഗുമായി ധോണി ഞെട്ടിച്ചത്.
ചെന്നൈക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങി ആർസിബി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസടിച്ചിരുന്നു. 32 പന്തിൽ 51 റൺസെടുത്ത പാട്ടീദാറാണ് ആർസിബിയുടെ ടോപ് സ്കോറർ. വിരാട് കോലി 30 പന്തിൽ 31 റൺസടിച്ചപ്പോൾ ഫിൽ സാൾട്ട് 16 പന്തിൽ 32 റൺസെടുത്തു. സാം കറനെറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്സ് അടക്കം 8 പന്തിൽ 22 റൺസടിച്ച ടിം ഡേവിഡാണ് ആർസിബിയെ 196 റൺസിലെത്തിച്ചത്. ചെന്നൈയ്ക്കായി നൂർ അഹമ്മദ് മൂന്ന് വിക്കറ്റുമായി രണ്ടാം മത്സരത്തിലും തിളങ്ങിയപ്പോൾ മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു.
Ladies & gentlemen, presenting the GEN GOLD who never gets OLD! ⚡🔥#MSDhoni pulls off yet another lightning-fast stumping and this time, it’s #PhilSalt who’s left stunned! 😮💨💪🏻
Watch LIVE action ➡ https://t.co/MOqwTBm0TB#IPLonJioStar 👉 #CSKvRCB | LIVE NOW on Star Sports… pic.twitter.com/kK3B5jxhXT
— Star Sports (@StarSportsIndia) March 28, 2025