BREAKING NEWS

ട്രംപ്, ബൈഡൻ, നിക്കി ഹാലി…തീർക്കാൻ ഇറാൻ പദ്ധതിയിട്ടു, റെവല്യൂഷണറി ഗാർഡ് ഏൽപിച്ച ദൗത്യം ട്രംപിന്റെ യാത്രകളും പൊതുസമ്മേളനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, കൊലയ്ക്കുള്ള ആളെ കണ്ടെത്തുക… “എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു, അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” യുഎസിൽ വിചാരണയ്ക്കിടെ പാക്ക് വ്യവസായിയുടെ വെളിപ്പെടുത്തൽ

· · 1 min read
Share: Copied!

വാഷിങ്ടൺ: ട്രംപ്, ബൈഡൻ, നിക്കി ഹാലി…വധിക്കാൻ ഇറാൻ പദ്ധതിയിട്ടതായി അമേരിക്കയിൽ ഭീകരാക്രമണ ശ്രമക്കേസിൽ വിചാരണ നേരിടുന്ന പാക്കിസ്ഥാൻ വ്യവസായി ആസിഫ് മർച്ചന്റ്. കോടതിയിൽ നൽകിയ മൊഴിയിലാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 2024-ൽ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അംഗം തന്നെ സമീപിച്ച് ഡോണൾഡ് ട്രംപ്, ജോ ബൈഡൻ, മുൻ യുഎൻ അംബാസഡർ നിക്കി ഹാലി എന്നിവരെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുപ്പിച്ചുവെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊല്ല അലി ഖമനേയിയുടെ കാലത്ത് ശക്തിപ്പെട്ട IRGCയെ അമേരിക്ക വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇപ്പോൾ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഈ മൊഴി പുറത്തുവന്നത്.ന്യൂയോർക്കിൽ നടന്ന വിചാരണയ്ക്കിടെ ഉർദു വിവർത്തകന്റെ സഹായത്തോടെ നൽകിയ മൊഴിയിൽ, “എന്റെ കുടുംബത്തിന് ഭീഷണി ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യേണ്ടിവന്നത്,” എന്നാണ് മർച്ചന്റ് ജൂറിമാരോട് പറഞ്ഞത്.

അതേസമയം 2024 ജൂലൈ 12-നാണ് മർച്ചന്റിനെ അറസ്റ്റ് ചെയ്തത്. യഥാർത്ഥത്തിൽ രാഷ്ട്രീയ നേതാക്കളെ നേരിട്ട് കൊലപ്പെടുത്താനുള്ള ചുമതല അദ്ദേഹത്തിനില്ലായിരുന്നു. എന്നാൽ ട്രംപിന്റെ യാത്രകളും പൊതുസമ്മേളനങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും, കൊലപാതകം നടത്താൻ ആളുകളെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിന് വേണ്ടി രണ്ടുപേരെ ‘ഹിറ്റ്‌മാൻ’മാരായി കണ്ടെത്തി ഏകദേശം 5,000 ഡോളർ നൽകാനായി ബന്ധുവിൽ നിന്ന് പണം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. എന്നാൽ പിന്നീട് ആ ‘ഹിറ്റ്‌മാൻ’മാർ യഥാർത്ഥത്തിൽ എഫ്ബിഐയുടെ അണ്ടർകവർ ഏജന്റുമാരാണെന്ന് തെളിഞ്ഞതോടെ പദ്ധതി പരാജയപ്പെട്ടു.

പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചത്, മർച്ചന്റ് തന്റെ കഥ പറഞ്ഞതുപോലെ നിർബന്ധിതനായിരുന്നു എങ്കിൽ അറസ്റ്റിനു മുമ്പ് തന്നെ നിയമസംരക്ഷണ ഏജൻസികളെ സമീപിക്കാമായിരുന്നുവെന്നാണ്. എന്നാൽ അതിന് മറുപടിയായി “അവർ എന്നെ ഒരു സൂപ്പർ സ്പൈ ആയി കരുതുമെന്ന് തോന്നി, അതുകൊണ്ട് ആരെയും സമീപിച്ചില്ല,” എന്നും മർച്ചന്റ് മറുപടി നൽകി.

അതേസമയം പാക്കിസ്ഥാനിൽ ഏകദേശം 20 വർഷം ബാങ്കിംഗ് മേഖലയിലുണ്ടായിരുന്ന മർച്ചന്റ് പിന്നീട് വസ്ത്രവ്യാപാരം, കാർ വിൽപ്പന, വാഴപ്പഴം കയറ്റുമതി, ഇൻസുലേഷൻ ഇറക്കുമതി തുടങ്ങിയ വിവിധ ബിസിനസ്സുകളിൽ പ്രവർത്തിച്ചിരുന്നതായി കോടതിയിൽ അറിയിച്ചു. 2022-ൽ അമേരിക്കയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകളാണ് IRGC ബന്ധത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതെന്നും പിന്നീട് പണം വെളുപ്പിക്കൽ ഉൾപ്പെടെ വിവിധ ജോലികൾ നൽകപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കോടതിയിൽ നൽകിയ രേഖകൾ പ്രകാരം മർച്ചന്റിന് രണ്ട് കുടുംബങ്ങളുണ്ട്, ഒന്ന് പാക്കിസ്ഥാനിലും മറ്റൊന്ന് ഇറാനിലും. ഇറാനിലുള്ള കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാലാണ് താൻ കൊലപാതക പദ്ധതിയിൽ പങ്കെടുത്തതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.

നിർത്താനുദ്ദേശമില്ല, ഇറാന്റെ പണിക്കുറ്റപ്പാട് തീർത്താൽ അടുത്തത് ക്യൂബ…’ശത്രുവിനെ പൂർണ്ണമായും നശിപ്പിക്കുന്നത് തുടരുകയാണ്, അവർക്ക് വ്യോമസേനയില്ല, വ്യോമ പ്രതിരോധവുമില്ല, നാവികസേന നശിപ്പിക്കപ്പെട്ടു, യുഎസ് മൂന്ന് ദിവസത്തിനുള്ളിൽ 24 കപ്പലുകൾ തുടച്ചുനീക്കി, അവർ വിളിക്കുകയാണ് കരാറിലെത്താൻ, ഞാൻ പറഞ്ഞു, നിങ്ങൾ അൽപ്പം വൈകി, ഇപ്പോൾ നമ്മൾ അവരേക്കാൾ കൂടുതൽ പോരാടാൻ ആഗ്രഹിക്കുന്നു’…

BREAKING NEWS
ആളുകളുടെ പിന്നിൽനിന്ന് നിരന്തരം കുത്തുന്നയാളാണ് ശരദ് പവാർ, അദ്ദേഹത്തിന് യഥാർഥത്തിൽ ഒരു പ്രത്യയശാസ്ത്രവുമില്ല... പ്രസ്താവന നടത്തി 24 മണിക്കൂറിനുള്ളിൽ നിലപാട് മാറ്റി കോൺ​ഗ്രസ് നേതാവ്!! ബില്ലിനെ പിന്തുണയ്ക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ കാലിൽ തലവെച്ച് ഞാൻ മാപ്പുപറയും, പൊതുസ്ഥലത്ത് വെച്ചുതന്നെ ക്ഷമാപ...
29 Nov 2026
BREAKING NEWS
അവള്‍ക്ക് നടക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല, ബലാത്സംഗത്തിനിടയില്‍ ബാക്കിന് പരിക്കേറ്റു, പിന്നീട് ഒരിക്കലും ഞങ്ങള്‍ കണ്ടിട്ടില്ല, സംവിധായകന്‍ ലിജു കൃഷ്ണക്കെതിരായ ബലാത്സംഗക്കേസില്‍ വെളിപ്പെടുത്തലുമായി നടി സജിത മഠത്തില്‍
29 Nov 2026
BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026