തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ നിര്‍ണായക മൊഴി. കുഞ്ഞിന്റെ അച്ഛന്‍ ഷിജിന്‍ കൊടുംക്രിമിനലാണെന്നും ഭാര്യയുമായുള്ള ശാരീരീക ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയ രഹസ്യമൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കേസില്‍ കൃഷ്ണപ്രിയയുടെ രഹസ്യമൊഴി നിര്‍ണായകമായിരിക്കുകയാണ്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും സെക്‌സ് ചാറ്റിനും താന്‍ തടസ്സം നിന്നതിന്റെ പകയും ഷിജിന്‍ കുഞ്ഞിനോട് തീര്‍ക്കുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.
സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ബന്ധത്തിനിടെ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. ഇതോടെ ഷിജിന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചു. കൈമുട്ട് കൊണ്ട് നെഞ്ചിലിടിച്ചെന്നും കുഞ്ഞിന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം ഉണ്ടായതായും കുട്ടിയുടെ അമ്മ പൊലീസിന് രഹസ്യ മൊഴി നല്‍കി. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചിട്ടും ഷിജിന്‍ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. താന്‍ ഏറെ നിര്‍ബന്ധിച്ചിട്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും യുവതി പറഞ്ഞു. കുട്ടിയുടെ കൈ ഒടിഞ്ഞിട്ടും ആശുപത്രില്‍ കൊണ്ടുപോകാന്‍ വൈകിയെന്നും ഷിജിന്റെ ഭാര്യ രഹസ്യ മൊഴി നല്‍കി.
ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. സെക്‌സ് ചാറ്റ് ആപ്പുകളില്‍ സജീവമായിരുന്ന ഷിജിന് സ്ത്രീകളുമായി സെക്‌സ് ചാറ്റ് ചെയ്യാന്‍ സ്വന്തമായി ഒരു ഗ്രൂപ്പുണ്ടെന്നും പൊലീസ് കണ്ടെത്തി. കുഞ്ഞിനോട് ഷിജിന്‍ തരിമ്പ് സ്‌നേഹം പോലും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്റെ വീട്ടില്‍ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.















































