തിരുവനന്തപുരം: അധ്യാപകർക്കെതിരായ പോക്സോ കേസുകളിൽ കൃത്യമായ നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 72 കേസുകളാണ് ഡിജിപിയുടെ മുന്നിൽ ഉള്ളത്. ഇതിൽ സർക്കാർ- എയ്ഡഡ് സ്കൂളിലെ അധ്യാപകർ ഉൾപ്പെടുന്നുണ്ട്. ഇതിൽ ആർക്കും യാതൊരു സംരക്ഷണവും നൽകില്ല. നടപടി എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ചോദ്യപേപ്പറിൽ അക്ഷരത്തെറ്‍റുകൾ കണ്ടെത്തിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ്, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോപ്പി അടിക്കാൻ സഹായിക്കാനായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതായി വിദ്യാഭ്യാസ വകുപ്പിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.