കുവൈത്ത് സിറ്റി: എട്ടാം ക്ലാസുകാരനായ മലയാളി വിദ്യാര്‍ഥി കുവൈത്തില്‍ മരിച്ചു. കൊയിലാണ്ടി സ്വദേശിയായ ഉണ്ണികൃഷ്ണന്‍റെ മകൻ അഭിനവ് ഉണ്ണികൃഷ്ണൻ (14) ആണ് മരിച്ചത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിരിക്കവെയാണ് അഭിനവിന്‍റെ മരണം. അഹ്‌മദി ഡിപിഎസ് സ്‌കൂളിലെ വിദ്യാർഥിയാണ് അഭിനവ്. ഒന്നരവർഷം മുൻപാണ് അഭിനവിന് അര്‍ബുദരോഗം സ്ഥിരീകരിച്ചത്.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ഐസിയുവിലായിരുന്നു. പിതാവ് ഉണ്ണികൃഷ്ണൻ സ്വകാര്യകമ്പനിയിൽ സേഫ്റ്റി ഓഫിസറായും മാതാവ് നിസി രാഘവൻ അൽ റാസി ആശുപത്രിയിലെ നഴ്‌സായും ജോലി ചെയ്യുകയാണ്. സഹോദരൻ അർജുൻ ഉണ്ണികൃഷ്ണൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.