കോട്ടയം മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് ഫൈനാർട്സിൽ (അപ്ലൈഡ് ആർട്ട്) ഒന്നാം റാങ്ക് നേടി എം. ഫാത്തിമ. എറണാകുളം തൃപ്പുണിത്തുറ ആർ എൽ വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻ്റ് ഫൈനാർട്സ് വിദ്യാർത്ഥിനിയാണ്. കൊയിലാണ്ടി കാവുംവട്ടം മേലേടത്ത് അബ്ദുൾ സലാമിൻ്റെയും നസ്റിഫയുടെയും മകളാണ് ഫാത്തിമ.