കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയം അനുഷ്ഠിക്കുന്നത് കുവൈത്തില്‍. 12 മണിക്കൂറും 53 മിനിറ്റുമാണ് കുവൈത്തിലെ നോമ്പ് സമയം. ഒമാൻ സുൽത്താനേറ്റ്-12 മണിക്കൂറും 56 മിനിറ്റും സൗദി അറേബ്യ- 12 മണിക്കൂറും 58 മിനിറ്റും യുഎഇ- 12 മണിക്കൂറും 59 മിനിറ്റും ബഹ്‌റൈനും ഖത്തറും- 13 മണിക്കൂര്‍ എന്നിങ്ങനെയാണ്.
അറബ് ലോകത്ത് ഏറ്റവും കൂടുതൽ നോമ്പ് അനുഷ്ഠിക്കുന്ന സമയത്തിൽ കോമോറോസാണ് ഒന്നാം സ്ഥാനത്തുള്ളത്. കോമോറോസണില്‍ നോമ്പനുഷ്ഠിക്കുന്ന സമയം 13 മണിക്കൂറും 28 മിനിറ്റുമാണ്. ജിബൂട്ടിയില്‍ 13 മണിക്കൂറും 14 മിനിറ്റും സുഡാൻ 13 മണിക്കൂറും 6 മിനിറ്റും മൗറിറ്റാനിയ 13 മണിക്കൂർ എന്നിങ്ങനെയാണ് നോമ്പനുഷ്ഠാന സമയം.