കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസ് പണിമുടക്കുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ബസ് സർവീസ് അവശ്യ സർവീസാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു.മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
സ്വകാര്യ ബസുകളുടെ ഹോൺ അടി പബ്ലിക് നുയിസൻസ് ആണെന്ന് അദ്ദേഹം പറഞ്ഞു. വിദേശത്താണേൽ ഹോൺ അടി കേട്ട് ദേഷ്യം വരുന്നവർ തോക്കെടുത്ത് വെടി വെച്ച് കളയും. ആദ്യമെത്താൻ ഉള്ള മരണപ്പാച്ചിലാണെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































